പീരിയഡ്‌സ് ആകുമ്പോൾ വേദന കഠിനം , പരിശോധനയിൽ സ്റ്റേജ് 2 ആണെന്ന് കണ്ടെത്തി , രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രിയ നടി ലിയോണ ലിഷോയ്


 സിനിമകളിൽ സജീവമായി തുടരുന്ന സെലിബ്രിറ്റികൾ ക്യാമറ ഓഫ്‌ ചെയ്താൽ സജീവമാകുന്നത് സമൂഹ മാധ്യമങ്ങളിലാണ്.

 തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രല്ല, എത്ര വലിയ സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കാനും സെലിബ്രിറ്റികൾ എത്താറുണ്ട്. ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തും വീഡിയോ ഷെയർ ചെയ്തും ലൈവ് ആയും അല്ലാതെയും തങ്ങളുടെ സ്വകാര്യ ജീവിത നിമിഷങ്ങളൊക്കെ പങ്കുവെക്കാൻ സിനിമ താരങ്ങൾ എത്താറുണ്ട്. പ്രേക്ഷകർക്ക് സുപരിചിതമായ യുവനടിയാണ് ലിയോണ ലിഷോയ്. റെജി നായർ സംവിധാനം ചെയ്ത ‘കലികാലം’ എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയ രംഗത്ത് കടന്നു വന്നത്. ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിൽ ലിയോണ പ്രേക്ഷക ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധായകനായ ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ടോവിനോയുടെ മായ നദി എന്ന ചിത്രത്തിലും ‘ഇഷ്‌ക്ക്’ സിനിമയിലും ലിയോണ ഗംഭീര അഭിനയമാണ് കാഴ്ച വെച്ചത്.




അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയകളിൽ വളരെയേറെ ആക്റ്റീവ് ആണ് താരം. ചിത്രങ്ങൾ പങ്കുവെച്ചും ലൈവ് വീഡിയോകളിലൂടെയും താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. കഴിഞ്ഞ ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോട് സംവദിക്കാനുള്ള ഒരു അവസരമായിരുന്നു അത്. ചില മലയാള സിനിമ താരങ്ങളുടെ കൂട്ടത്തിൽ ലൈവിൽ ലിയോണയും എത്തിയിരുന്നു. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഗൗരവമായ ഒരു വിഷയം കുറിച്ചിരിക്കുകയാണ്. എൻഡോമെട്രിയോസിസ് എന്ന രോഗത്തെ കുറിച്ച് താരം ആരാധകരെ അറിയിച്ചിരിക്കുകയാണ്.




തന്റെ ശരീരത്തെ ബാധിച്ച ഈ രോഗത്തെയും അനുഭവത്തെയും സ്ത്രീകൾക്ക് വേണ്ടി താരം തുറന്നു പറഞ്ഞു. ജീവിതം മനോഹരമാണ് എന്നാൽ വേദന നിറഞ്ഞതും…എന്ന് പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. കഠിനമായ ആർത്തവ വേദനയിലൂടെയാണ് താൻ കഴിഞ്ഞ രണ്ടു വർഷ കാലത്തിലൂടെ കടന്നു പോയത്. കഠിനമായ ആർത്തവ വേദന ഒരിക്കലും നിസാരമായി കാണാൻ പാടില്ല. അത് നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കും. ജീവിതത്തിൽ ഒരു വെല്ലുവിളിയാണ് ഇത്. കഠിനമായ ആർത്തവ വേദന ഒരിക്കലും തള്ളികളയരുത്. ചിലപ്പോൾ അത് നമ്മുടെ ജീവന് തന്നെ ഭീക്ഷണിയാണ്.




കഴിഞ്ഞ രണ്ടു വർഷങ്ങളായി എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ എന്റെ ജീവിതത്തെ ചുറ്റിപറ്റിയിരുന്നു. കഠിനമായ ആർത്തവ വേദനയാണ് രോഗലക്ഷണം. എന്റെ ഓരോ ദിവസവും ഈ രോഗം താറുമാറാക്കി. എന്റെ സാധാരണ ജീവിതം എനിക്ക് നഷ്ടമായി. ഡോക്ടറുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെയാണ് ഞാൻ ഈ രോഗം മറികടന്നത്. ആർത്തവ സമയത്ത് കഠിനമായ വയറു വേദന ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഡോക്ടറെ സമീപിക്കണം എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Post a Comment

0 Comments