മകളുടെ സമ്മതത്തോടെയാണ് ഷാനെ വിവാഹം കഴിച്ചത്; രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സു തുറന്ന് സീരിയല്‍ താരം നടി ആന്‍ മരിയ

 


ദത്ത് പുത്രി’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്കെത്തിയ താരമാണ് ആന്‍ മരിയ. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായി. എന്റെ മാതാവ് എന്ന സീരിയലിലെ ക്ലാര എന്ന കഥാപാത്രം നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. 

ഈയിടെയാണ് ആന്‍ മരിയയുടെ വിവാഹം കഴിഞ്ഞത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും യൂട്യൂബ് വ്‌ളോഗറുമായ ഷാന്‍ ജിയോയെയാണ് ആന്‍ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ഷാനുമായുള്ള വിവാഹത്തെ കുറച്ച് മനസ്സ് തുറക്കുകയാണ് ആന്‍.

വിവാഹം കഴിണം എന്ന ചിന്ത ഉണ്ടായിരുന്നില്ലെന്നും ഷാനിനെ പരിചയപ്പെട്ട് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ തങ്ങള്‍ രണ്ട്‌പേരും നല്ല സുഹൃത്തുക്കളായെന്നും നല്ല സുഹൃത്തുക്കള്‍ക്ക് നല്ല ഭാര്യം-ഭര്‍ത്താക്കന്‍മ്മാരാകാം എന്ന് കൂട്ടുകാര്‍ പറഞ്ഞതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ആന്‍ പറയുന്നു. ഡി ഫാം പഠിച്ച് ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആനിന്റെ ആദ്യ വിവാഹം. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു പെണ്‍ കുഞ്ഞ് പിറന്നു. അവള്‍ക്ക് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ആന്‍ ഡിവേഴ്‌സ് ആയത്. പിന്നീട് കൊച്ചിയേലേക്ക് മടങ്ങുകയായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ചിന്ത വന്നപ്പോഴാണ് മേക്കപ്പ് പഠിക്കാന്‍ തീരുമാനിച്ചത്.ദത്ത്പുത്രി എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. തന്റെ കുടുംബ സുഹൃത്തായ ഇടവേള ബാബുവും സീരിയല്‍ താരം നവീന്‍ അറയ്ക്കലും വഴിയാണ് സീരിയലിലെത്തിയത്. തുടര്‍ന്ന് പന്ത്രണ്ടോളം സീരിയലുകളുടെ ഭാഗമായി.

ഒറ്റ മകളായത് കൊണ്ട് തന്നെ ആന്‍ ഡിവോഴ്‌സിന് ശേഷം അമ്മയ്‌ക്കൊപ്പമാണ് താമസിച്ചത്. രണ്ട് തവണ അമ്മയ്ക്ക് സ്‌ട്രോക്ക് വന്നപ്പോഴും എന്തിനാ ഇത്ര ടെന്‍ഷന്‍ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ മകളുടെ വിവാഹം എന്നാണ് അമ്മ മറുപടി നല്‍കിയത് എന്ന് ആന്‍ പറയുന്നു.ആതോടൊപ്പം തന്നെ ആനിന്റെ മകള്‍ നിയയും അമ്മയ്ക്ക് കല്ല്യാണം കഴിച്ചൂടെ എന്ന് നിരന്തരമായി ചോദിക്കാന്‍ തുടങ്ങി. കൂട്ടുകാര്‍ക്കൊക്കെ അച്ഛനുണ്ടെന്നും തനിക്കും അച്ഛനെ വേണമെന്ന് ആഗ്രഹമുണ്ടെന്നും നിയ പറഞ്ഞു.കലൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ ഷാനിനെ കാണാറുണ്ടായിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴി ഷാനിനെ പരിചപ്പെടുകയും ഫേസ്ബുക്ക് ചാറ്റില്‍ ഒരു ലിങ്ക് അയച്ചപ്പോള്‍ പാചക വിദഗ്ധനാണ് എന്ന് അറിയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം ലൈക്ക് അടിക്കാനും കമന്റ് ചെയ്യാനും ആരംഭിച്ചു.

”ഒരിക്കല്‍ നടക്കാന്‍ പോയപ്പോള്‍ സ്‌റ്റേഡിയം റോഡില്‍ ഷാനിന്റെ കാര്‍ കിടക്കുന്നത് കണ്ടു. അടുത്ത് ചെന്ന് ചില്ലില്‍ തട്ടി വിളിച്ചപ്പോള്‍ ഒരു പ്ലേറ്റ് ഫ്രൂട്‌സ് മുന്നിലേക്ക് നീണ്ടു. ‘കഴിക്കുന്നോ ഒരല്പം’ ആ ചോദ്യം ഇപ്പോള്‍ ഞങ്ങളുടെ ജീവിതം ഇവിടെ വരെ എത്തിച്ചു”- ഷാനും ആന്‍ മരിയയും പറയുന്നു.മകളും ഹാപ്പിയാണെന്ന് ആന്‍ പറയുന്നു. ഷാനിനെ കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അവള്‍ക്കാണ്. കാരണം കുഞ്ഞിതുവരെ പപ്പയുടെ സ്‌നേഹം അറിഞ്ഞിട്ടില്ല.ഇപ്പോള്‍ അവള്‍ മറ്റൊരു ലോകത്തിലാണ്. മറ്റാരേയും വേണ്ട. തന്റെ സമ്പാദ്യത്തെ കുറിച്ച് ഷാന്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്ന് ആന്‍ പറഞ്ഞു. മോഡലിംഗ് രംഗത്തും നടി സജീവമാണ്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മാസ്‌ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട്. എണ്‍പതുകളിലെ ഏഭ്യന്മാര്‍’ എന്നീ സിനിമകളിലും ആന്‍ അഭിനയിച്ചിട്ടുണ്ട്.മനം പോലെ മംഗല്യം എന്ന സീരിയലില്‍ ആണ് ഇപ്പോള്‍ ആന്‍ അഭിനയിക്കുന്നത്.

Post a Comment

0 Comments