'വീട്ടിലെ ഏക മകന്‍. കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടല്‍ കടന്ന ചെറുപ്പക്കാരന്‍. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

 


പ്രവാസലോകത്ത് എത്രയെത്ര സ്വപ്നങ്ങളുമായാണ് പ്രവാസികള്‍ എത്തുന്നത്. എന്നാല്‍ അവിടെ വേദനിപ്പിക്കുന്ന മരണവാര്‍ത്തകള്‍ക്കിടയിലേക്ക് നാല് ചെറുപ്പക്കാരുടെ അകാല വിയോഗങ്ങള്‍ കൂടുമ്ബോള്‍ ഏറെ വേദനയാകുകയാണ്.

സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് 24 വയസ് മാത്രമാണ് പ്രായം. വീട്ടിലെ ഏക മകന്‍. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടല്‍ കടന്ന ചെറുപ്പക്കാരന്‍. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു. 

കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫെയ്സ്ബുക്കിലൂടെയാണ് വേദനിപ്പിക്കുന്ന മരണവാര്‍ത്ത അഷ്റഫ് താമരശ്ശേരി പങ്കുവച്ചത്.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം മരണപ്പെട്ട 4 പേരും ചെറുപ്പക്കാരാണ്. ഇതിലൊരാള്‍ 24 വയസ്സേ ആയിട്ടുള്ളൂ. വീട്ടിലെ ഏക മകന്‍. കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടല്‍ കടന്ന ചെറുപ്പക്കാരന്‍. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എത്രയെത്ര ചെറുപ്പങ്ങളാണ് ജീവിത വഴിയില്‍ ഇങ്ങിനെ കൊഴിഞ്ഞു പോകുന്നത്. എത്ര പ്രതീക്ഷകളാണ് വിടരുന്നതിന് മുന്‍പേ വീണുടയുന്നത്. പ്രിയപ്പെട്ട കുടുംബത്തിനും കൂട്ടുകാര്‍ക്കും നോവായി മാറുന്നത്.

ഏത് സമയത്താണ് ആരെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോവുക എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. എല്ലാം ദൈവ നിശ്ചയം മാത്രം. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. ജീവിതം അനാവശ്യ ബാധ്യതകളില്ലാതെ സല്‍ പ്രവര്‍ത്തികളാല്‍ സമ്ബുഷ്ടമാക്കിയാല്‍ സന്തോഷത്തോടെ വിടപറയാം. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ അത് വലിയ ജീവിത വിജയമാകും.നമ്മില്‍ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരന്മാര്‍ക്ക് ദൈവം തമ്ബുരാന്‍ അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങള്‍ക്കും ഉറ്റവര്‍ക്കും ക്ഷമയും സഹനവും നല്‍കി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.....

Post a Comment

0 Comments