'കോട്ടയം: കരിമ്ബനാല്‍ കുടുംബം.....സ്വത്ത് തര്‍ക്കത്തില്‍ രണ്ട് പേരെ വെടിവച്ചു കൊന്ന വില്ലന്റെ കുടുംബം. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ നാട്ടുകാര്‍ക്ക് ഈ കുടുംബത്തെ കുറിച്ച് പറയുമ്ബോള്‍ പലനാവാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുള്ള കുടുംബം.
മൂന്നു നാല് തലമുറയായി കൈവശം വച്ചത് ആയിരത്തിന് മുകളില്‍ കോടികളുടെ ആസ്തി വരുന്ന സ്വത്തുക്കളാണ്. ധൂര്‍ത്തും ആഡംബരവും കൊണ്ട് ഇതില്‍ പകുതിയും ഈ കുടുംബത്തിന് കൈമോശം വന്നു പോയി കഴിഞ്ഞു. രണ്ട് തലമുറയായി കൈയിലുള്ളത് അവര്‍ കൂട്ടുന്നില്ല. മറിച്ച് ഇല്ലാതാക്കി ചെറുതാക്കുകയാണ്. ഇതിനെല്ലാം കാരണം കാഞ്ഞിരപ്പള്ളിയിലെ പ്ലാന്റേഷന്‍ ക്ലബ്ബാണ്.
ലക്ഷങ്ങളാണ് ദിവസവും ഇവിടെ കുടുംബാഗങ്ങള്‍ കളിച്ചു തുലയ്ക്കുന്നത്. സിനിമയെ പോലും വല്ലുന്ന ജീവി ശൈലി. ആഗ്രഹിക്കുന്നതെന്തും പണത്തിന്റെ കരുത്തില്‍ ഇവര്‍ നേടും. ഇതു പോലെ തന്നെ സുമനസ്സുകളുമാണ്. വീടിന് മുന്നില്‍ നൂറു രൂപ സഹായം തേടിയെത്തുന്നവര്‍ക്ക് ഇവര്‍ ആയിരം നല്‍കും. അതാണ് മഹാമനസ്‌കത. പണിയെടുക്കാതെയും മറ്റും മുന്‍ഗാമികളുണ്ടാക്കിയത് വിറ്റു തുലച്ച് ആളുകളെ സഹായിച്ചും അര്‍മാദിച്ചുമുള്ള ജീവിതം. ഇതിനിടെയുള്ള താളപ്പിഴകളാണ് കരിമ്ബനാല്‍ കുടംബത്തില്‍ വെടിയൊച്ച ഉയര്‍ത്തിയത്. ഈ കുടുംബത്തിലെ ആരും ദുഷ്ടന്മാരാണെന്ന് നാട്ടുകാര്‍ പറയുന്നില്ല. എന്നാല്‍ പറയുന്നതെല്ലാം അവശ്വസനീയമായ കഥകളാണ്. തീര്‍ത്തും വിശ്വസിക്കാനാവാത്ത കഥ.
കാഞ്ഞിരപ്പള്ളി പ്ലാന്റേഷനില്‍ പുലര്‍ച്ചെ വരെ അടിച്ചു തമിര്‍ക്കുന്നവര്‍. കള്ള് കുടിച്ചാല്‍ ഇവര്‍ എന്തും ചെയ്യും. എന്നു പറഞ്ഞാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കുമെന്ന് അര്‍ത്ഥം. കള്ള് കുടിക്കുമ്ബോള്‍ മുമ്ബിലേക്ക് വരുന്നത് വേട്ടയെ കുറിച്ചുള്ള ചര്‍ച്ചയാണെങ്കില്‍ അതിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി അവര്‍ ദക്ഷിണാഫ്രിക്കയില്‍ പോകും. അവിടെ വേട്ട നിയമ വിരുദ്ധമാല്ല. സിംഹത്തേയും വെടിവയ്ക്കും. അങ്ങനെ കൂട്ടുകാരുമൊത്ത് ലക്ഷങ്ങള്‍ മുടിച്ച് ദക്ഷിണാഫ്രിക്കയില്‍ പോയി സിംഹത്തെ വെടിവച്ചവരാണ് കരിമ്ബനാലിലെ ഇപ്പോഴത്തെ തലമുറ. പ്ലാന്റേഷനിലെ ചര്‍ച്ചകളാണ് ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാറുള്ളത്.
സിംഹത്തെ പിടിച്ചതു മാത്രമല്ല. ഇതുപോലെ കഥകള്‍ പലതുണ്ട്. സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ അനുജനും മാതൃസഹോദരനും വെടിയേറ്റു മരിച്ചത് ഈ ധൂര്‍ത്ത ജീവിതത്തിന്റെ പ്രതിഫലനമാണ്. ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാറക്കയം കരിമ്ബനാല്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനാണ് പിടിയിലായത്. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.
ഇവിടെ വീടുകള്‍ നിര്‍മ്മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. വഴക്കിനിടെ തടസ്സം പിടിക്കവേ ആണ് മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ആശുപത്രിയിലും മരിച്ചു. മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം.
കൈ നനയാതെ മീന്‍ പിടിക്കും
കൊല്ലപ്പെട്ട രഞ്ജുവും കൊന്ന ജോര്‍ജ്ജും കാഞ്ഞിരപ്പള്ളി പ്ലാന്റേഷന്‍ ക്ലബ്ബിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പിന്നീട് രഞ്ജു ഊട്ടിയിലേക്ക് മാറി. ഇവിടെത്തെ വസ്തു വിറ്റതുമായി ചില പ്രശ്‌നങ്ങളുണ്ട്. ഈ തലമുറയിലെ ആരും പുതുതായി ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത. അപ്പൂപ്പന്മാര്‍ സമ്ബാദിച്ചത് അടിച്ചു പൊളിക്കുന്നു. പഴയ തലമുറ അധ്വാനികളായിരുന്നു. ഇതിനൊപ്പം പാവങ്ങളെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ തലമുറ പണിയെടുക്കാതെ അടിച്ചു പൊളിക്കുന്നവരാണ്. ചിന്തിക്കാന്‍ കഴിയാത്ത ആഡംബ ജീവിതമായിരുന്നു ഇവരുടേത്.
പ്ലാന്റേഷന്‍ ക്ലബ്ബിലെ ചര്‍ച്ചകള്‍ക്ക് അനുസരിച്ച് ജീവിതം. അതിനിടെ ആരോ മീന്‍ പിടിക്കുന്നതിനെ കുറിച്ച് ചോദിച്ചു. എന്നാല്‍ പോകാമെന്നായി കരിമ്ബനാലിലെ അംഗത്തിന്റെ മറുപടി. പലരേയും വിളിച്ചു. മണിമലയാറ്റിലെ മീന്‍ പിടിത്തത്തെ കുറിച്ച് ആലോചിച്ചവരെ അമ്ബരപ്പിച്ച് തീരുമാനം വന്നു. നമുക്ക് ഗള്‍ഫില്‍ പോയി മീന്‍പിടിക്കാം. അങ്ങനെ എല്ലാവരുമായി ഗള്‍ഫിലേക്ക്. ദുബായിലും സൗദിയിലും മീന്‍ പിടിത്തം. ഇതിന് വേണ്ടി ജോലിക്കാരേയും കൊണ്ടു പോകും. കാരണം മീന്‍ പിടിക്കുമ്ബോള്‍ കൈനയുന്നത് ഇവര്‍ക്ക് ഇഷ്ടമില്ല.
അതുകൊണ്ട് ആവശ്യത്തിന് ജോലിക്കാരുമായി മീന്‍ പിടിക്കാന്‍ പോകും. മുതലാളി ചൂണ്ടയുമായി ഇരിക്കും. ഒരാള്‍ ചൂണ്ടയില്‍ മീന്‍ കുരുങ്ങാനുള്ള ഗോതമ്ബ് ഉണ്ട കൊരുക്കും. അത് വീശി ജലാശയത്തിലേക്ക് എറിയും മുതലാളി. കാത്തിരിക്കുമ്ബോള്‍ മീന്‍ കൊരുക്കും. ഈ മീന്‍ കരയിലെത്തുമ്ബോള്‍ അത് ചൂണ്ടയില്‍ നിന്ന് എടുക്കാന്‍ മറ്റൊരു ജോലിക്കാരന്‍. അതു കഴിഞ്ഞ മറ്റേ ആള്‍ ചൂണ്ടയില്‍ വീണ്ടും ഭക്ഷണം കൊരുക്കും. അത് വീണ്ടും മുതലാളി എറിയും. പിന്നേയും മീന്‍ കൊത്തും. അതും മറ്റേയാള്‍ എടുക്കും. അങ്ങനെ കൈയില്‍ വെള്ളമാകാതെ മീന്‍ പിടിക്കും. മീനിന്റെ മോശം ഗന്ധവും ശരീരത്തില്‍ സ്പര്‍ശിക്കില്ല.
എങ്ങനെ എന്തും കൈനനയാതെ എടുക്കുന്നവരാണ് കരിമ്ബനാല്‍ കുടുംബാഗങ്ങള്‍. ദക്ഷിണാഫ്രിക്കിയിലെ സിംഹ വേട്ടയ്ക്കും ലക്ഷങ്ങളാണ് പൊളിച്ചത്. ഇവരുടെ ദൗര്‍ബല്യം മുതലെടുത്ത് നേട്ടമുണ്ടാക്കുന്നവരും കാഞ്ഞിരപ്പള്ളിയിലുണ്ട്.
ഒന്നും നോക്കി നടത്താന്‍ പറ്റാത്ത സമുനസുകള്‍
ആരെന്തു സഹായം ചോദിച്ചാലും ചെയ്യും. അതിന് വേണ്ടി സ്വത്ത് വില്‍ക്കാനും ഈ കുടുംബം മടിക്കില്ല. കാരണവന്മാരുടെ പ്രകൃതവും ഇതു തന്നെയായിരുന്നു. ധൂര്‍ത്തിനൊപ്പം ഇത് കൂടിയായപ്പോള്‍ സ്വത്തുക്കള്‍ എല്ലാം പകുതിയായി തുടങ്ങി. കെടുകാര്യസ്ഥതയായിരുന്നു എല്ലാത്തിനും കാരണം. സുഖിമാന്മാര്‍ എന്തു തുടങ്ങിയാലും പൊളിയുന്ന അവസ്ഥയും വന്നു. ചീട്ടുകളിയും സ്വത്തുക്കള്‍ നശിക്കാന്‍ കാരണമായി. പ്ലാന്റേഷന്‍ ക്ലബ്ബിലെ ചീട്ടുകളിക്കൊടുവില്‍ പണം തീര്‍ന്നാല്‍ തോട്ടത്തിലെ മരങ്ങള്‍ പോലും പണയം വച്ച് ഇവര്‍ ചീട്ടുകളി തുടര്‍ന്നു. ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ പോലെ അങ്ങനെ അവര്‍ കാഞ്ഞിരപ്പള്ളിയിലെ രാജാക്കന്മാരായി.
ഈ മേഖലയിലെ പല വമ്ബന്‍ കുടുംബങ്ങളും പണത്തിന് വേണ്ടി ആരേയും കൊന്നു തള്ളുന്നവരാണ്. എന്നാല്‍ കരിമ്ബനാല്‍ കുടുംബത്തിലെ ആരേയും കുറിച്ച് നാട്ടുകാര്‍ക്ക് ഈ പരാതിയില്ല. തലവെട്ടിമാറ്റി പ്രതികാരം തീര്‍ക്കുന്ന പ്ലാന്റേഷന് കുടുംബങ്ങള്‍ക്കിടയില്‍ നല്ല മനസ്സു കാട്ടി അവര്‍ വ്യത്യസ്തരായി. അപ്പോഴും ബോഡി ഗാര്‍ഡുമായി നടന്ന് തങ്ങളുടെ പ്രതാപം നാട്ടുകാരെ കാണിക്കാനും കരിമ്ബനാല്‍ കുടുംബത്തിലുള്ളവര്‍ മറന്നില്ല. പണ്ടു കാലത്ത് ഇവരുടെ തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ കാരണവന്മാര്‍ നോട്ടു കെട്ടുകള്‍ രണ്ടാം നിലയിലെ മുകളിലെ മട്ടുപ്പാവില്‍ നിന്ന് വലിച്ചെറിഞ്ഞു കൊടുക്കുമായിരുന്നു. കിട്ടുന്ന പണത്തോടെ കാരണവന്മാര്‍ കാട്ടിയ അതേ സമീപനമാണ് ഇപ്പോഴത്തെ തലമുറയും കാട്ടിയത്. എന്നാല്‍ അവര്‍ സമ്ബാദിക്കാന്‍ മറക്കുകയും ചെയ്തു.
കുട്ടിക്കാനത്തെ കോളേജില്‍ പഠിച്ച ഈ കുടുംബത്തിലെ പയ്യന്‍ കോളേജ് പരിപാടിക്ക് തലേദിവസം രാത്രി കരി ഓയില്‍ പ്രയോഗത്തിലൂടെ എല്ലാം കുളമാക്കിയ കഥ നാട്ടില്‍ പാട്ടാണ്. ഇത്തരം ചെറിയ വികൃതികള്‍ക്ക് അപ്പുറം വലിയ കുരുത്തക്കേടൊന്നും ഈ കുടുംബ കാട്ടിയതായി നാട്ടുകാര്‍ക്ക് അറിയില്ല. അങ്ങനെ ആര്‍ക്കും എപ്പോഴും സഹായം ചോദിച്ചെത്താവുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം വെടിപൊട്ടിയത്. രണ്ട് ജീവനുകള്‍ ആ വെടിയൊച്ച കൊണ്ടു പോയി. എല്ലാം ധൂര്‍ത്തിന്റെ പ്രതിഫലനമാണ്. കുട്ടികളെ കുട്ടിക്കാലത്തെ നിയന്ത്രിക്കാന്‍ മറന്ന തലമുറയ്ക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്
രാത്രി വരെ നീളുന്ന ക്ലബ്ബ് വാസം
പ്ലാന്റേഷന്‍ ക്ലബ്ബില്‍ ആ നാട്ടിലെ ഇടത്തരക്കാര്‍ മുതല്‍ സമ്ബന്ന വര്‍ഗ്ഗം വരെ പോകും. എന്നാല്‍ മിക്കവരും രാത്രി 9 മണിയോടെ വീട്ടിലേക്ക് മടങ്ങും. കരിമ്ബനാല്‍ കുടുംബാഗങ്ങള്‍ക്ക് ആര്‍ക്കും ആ പതിവുണ്ടായിരുന്നില്ല. കഥകളുമായി പുലരുവോളം ചീട്ടു കളി തുടരും. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രമേ വീട്ടിലേക്ക് മടങ്ങൂ. ഇതൊന്നും വീട്ടില്‍ ആരും ചോദ്യം ചെയ്യില്ലായിരുന്നു. അങ്ങനെ കൈവിട്ടു പോയ ജീവിതമാണ് കെടുകാര്യസ്ഥതയിലേക്ക് വഴി മാറിയത്. കോടാനുകോടിയുടെ സ്വത്തുക്കള്‍ വിറ്റു തുലച്ച് അവര്‍ ജീവിതവുമായി മുമ്ബോട്ട് പോയി.
ക്ലബ്ബിലെ രാത്രി ജീവിതത്തിന് ശേഷം വില പിടിപ്പുള്ള വണ്ടികള്‍ ഓടിച്ച് രസിക്കുന്നതാണ് ഇവരുടെ രീതി. വണ്ടികള്‍ ഓടിച്ച് തല കുത്തനെ മറിക്കുകയും ചെയ്യും. കേസാകുമ്ബോള്‍ ഇതെല്ലാം ഏറ്റെടുക്കാന്‍ ഡ്രൈവര്‍മാരെത്തും. അങ്ങനെ മുതലാളിമാര്‍ രക്ഷപ്പെടും. കാറിലെ സീറ്റ് മാറ്റാന്‍ കോയമ്ബത്തൂര്‍ വരെ യാത്ര ചെയ്ത കഥകളുമുണ്ട്. കാര്‍ കൊടുത്ത ശേഷം ദിവസങ്ങളോളം കൂട്ടുകാരുമൊത്ത് കോയമ്ബത്തൂരില്‍ അടിച്ചു പൊളിക്കും. ലക്ഷങ്ങള്‍ ചെലവാക്കി സീറ്റ് മാറ്റുമ്ബോള്‍ കൈയിലുള്ളതും തീര്‍ന്ന് വസ്തു വില്‍ക്കേണ്ട കടബാധ്യതയുമാകും. അങ്ങനെ ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്ബോഴും കുടുംബത്തിന്റെ സ്വത്ത് കുറഞ്ഞു കുറഞ്ഞു വന്നു. അപ്പോഴും കണ്ണത്താ ദൂരത്ത് നീളുന്ന തോട്ടങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നതാണ് വസ്തുത.
കാരണവന്മാരുടെ രീതി കണ്ടു പഠിച്ചതാണ് ഇതിനെല്ലാം കാരണം. അവരും പ്ലാന്റേഷന്‍ ക്ലബ്ബിലെ അടിച്ചു പൊളിക്കാരായിരുന്നു. വൈകിട്ട് ക്ലബ്ബിലെത്തിയാല്‍ രാവോളം നീളുന്ന ആഘോഷങ്ങളാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നും അവര്‍ പറയുന്നു.
ഗള്‍ഫിലേക്കുള്ള വാഴക്കുല വില്‍പ്പന
ഒരിക്കല്‍ ഈ കുടുംബത്തിലെ അംഗ തോട്ടത്തില്‍ നിറയെ വാഴ വച്ചു. വാഴ കുലച്ചപ്പോള്‍ എല്ലാം ഗള്‍ഫിലേക്ക് വില്‍പ്പനയ്ക്കായി അയച്ചു. ഈ പണം അക്കൗണ്ടിലേക്ക് അയച്ചു നല്‍കാമെന്ന് ഗള്‍ഫില്‍ വാങ്ങിയവര്‍ അറിയിച്ചു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു കരിമ്ബനാലുകാരന്റെ മറുപടി. ഈ പണം വാങ്ങാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മുതലാളി ദുബായിലേക്ക് പറന്നു. കൂട്ടിന് കൂട്ടുകാരും. പിന്നെ ഒരു മാസത്തോളം നീണ്ട അടിച്ചു പൊളി. വാഴക്കുല വിറ്റു കിട്ടിയ കാശും കൊണ്ടു പോയതും തീര്‍ത്ത് വസ്തു വില്‍പ്പന നടത്തി ദുബായിലെ കടം തീര്‍ത്തായിരുന്നേ്രത മുതലാളി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്ബനാല്‍ രഞ്ജു കുര്യനും, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടന്‍കുളം മാത്യു സ്‌കറിയയുമല്ലാം പ്ലാന്റേഷന്‍ ക്ലബ്ബിലെ സ്ഥിരക്കാരായിരുന്നു. വെടിവെച്ച കരിമ്ബനാല്‍ ജോര്‍ജ് കുര്യനും ഇവിടുത്തെ പ്രധാനിയായിരുന്നു. മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന്‍ വീടും ഫ്ളാറ്റും നിര്‍മ്മിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു. കുടുംബവീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. ഇവിടെ വീട് നിര്‍മ്മിച്ച് വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസവും വീട്ടില്‍ ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈസന്‍സുള്ളതാണെന്ന് പൊലീസ് അറിയിച്ചു.
ശബരിമല തീര്‍്ത്ഥാടകരെ രക്ഷിച്ച പാരമ്ബര്യം
മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം പോലും പണയം വയ്ക്കാന്‍ മടിയില്ലെന്നതായിരുന്നു ഈ കുടുംബത്തിന്റെ മറ്റൊരു പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ബ്രേക്ക് പൊട്ടി അപകടത്തെ മുന്‍കൂട്ടി കണ്ടപ്പോള്‍ രക്ഷകനായത് ഈ കുടുംബാഗമായിരുന്നു. ആ വാഹനത്തിന് മുമ്ബിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ബസിനെ പതിയെ തടഞ്ഞു നിര്‍ത്തുന്ന രീതിയാണ് ഇയാള്‍ അന്ന് ബസിലുള്ളവരെ രക്ഷിക്കാനായി പ്രയോഗിച്ചത്. ഇത് വലിയ വാര്‍ത്തയുമായി.
0 Comments