പിണറായിക്ക്​ ശേഷം ആരെന്നതില്‍ ആശങ്കയില്ലെന്ന്​ യെച്ചൂരി


തിരുവനന്തപുരം: പിണറായിക്ക്​ ശേഷം ആരെന്ന ചോദ്യത്തില്‍​ ആശങ്കയില്ലെന്ന്​ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.പി.കൃഷ്ണപിള്ളക്കും എ.കെ.ജിക്കും ഇ.എം.എസിനും നായനാര്‍ക്കും ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടു. വി.എസിന്​ ശേഷം ആരെന്ന ചോദ്യവുമുണ്ടായി. ഇതിനെല്ലാം ഉത്തരം കൊടുക്കാന്‍ പാര്‍ട്ടിക്കായി.

 അതുകൊണ്ട്​ പിണറായി അനന്തരകാലം എന്ന ചോദ്യം തങ്ങളെ അലട്ടുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. മാതൃഭൂമിക്ക്​ നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ​ പരാമര്‍ശം.പാര്‍ട്ടിതലത്തിലും മാറ്റങ്ങളുണ്ടാവുമെന്ന സൂചനയും യെച്ചൂരി നല്‍കി. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും. ദലിത്​, വനിത പ്രാതിനിധ്യം ഉറപ്പാക്കുന്ന നേതൃഘടനക്കാവും സി.പി.എം രൂപം നല്‍കുകയെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ട്ടി നയരേഖ നടപ്പാക്കുന്നത്​ സംബന്ധിച്ച തീരുമാനം എടുക്കുന്നത്​ സര്‍ക്കാറല്ല. പാര്‍ട്ടി കോണ്‍ഗ്രസാണ്​ ഈ നയരേഖയില്‍ അന്തിമ തീരുമാനമെടുക്കുക. ഇടത്​ മുന്നണിയില്‍ ചര്‍ച്ച ചെയ്തതിന്​ ശേഷമാണ്​ നയരേഖ സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കുക.

Post a Comment

0 Comments