എവിടെയാ എന്ന് ചോദിക്കാനെങ്കിലും ഒന്ന് വിളിച്ചൂടെ, അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബീന ആന്റണി

 


പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബീനയെ പോലെ തന്നെ ഭര്‍ത്താവ് മനോജു പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ മനോജ് സിനിമയിലും സീരിയിലും ഒരുപോലെ സജീവമാണ്. ഇവരുടെ മകന്‍ ആരോമലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മനോജിനും ബീനയ്ക്കുമൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബീന ആന്റണിയും മനോജും. ഇവര്‍ക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ആക്ടീവ് ആണ് ബീന ആന്റണി. ഇപ്പോഴിത തന്റെ ലില്ലി ആന്റണിയെ കുറിച്ചുള്ള ഓര്‍മ പങ്കുവെയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലുടെയാണ് അമ്മയെ കുറിച്ച് വാചാലയായത്. തന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ് അമ്മ എന്നാണ് ബീന പറയുന്നത്.

''ബീന ആന്റണിയുടെ വിവാഹ സമയത്ത് എടുത്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് നടിയുടെ പോസ്റ്റ്. അമ്മയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ്, ഈ ലോകത്ത് തനിയ്ക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് എന്റെ അമ്മ ആണ്.ഒരു വിളി.. ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തില്‍ തരാന്‍ കഴിയാത്ത സ്നേഹം മുഴുവന്‍ അടുത്ത ജന്മത്തില്‍ ഞാന്‍ തരും. നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ' എന്നാണ് ബീന ആന്റണി പോസ്റ്റില്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.ഹന്‍സിബ ഹസന്‍ ആന്‍മരിയ തുടങ്ങിയവര്‍ ബീന ആന്റണിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. 'ചേച്ചിയുടെയും അമ്മയുടെയും സ്നേഹം കുറച്ച് അകലെ നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കൂടെ എന്നും അമ്മ ഉണ്ട്' എന്നാണ് ആന്‍മരിയ ബീന ആന്റണിയുടെ പോസ്റ്റിന് താഴെ കുറിച്ചു.

ഞാനൊരു അമ്മയായ ശേഷമാണ്, തന്റെ അമ്മയുടെ സ്നേഹവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞത് എന്ന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞിരുന്നു. എല്ലാം ഏകോപിപ്പിയ്ക്കുന്നതില്‍ മിടുക്കിയായിരുന്നു എന്റെ അമ്മ. അപ്പച്ചന്‍ വളരെ അധികം കര്‍ക്കശക്കാരനായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്. സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നുവെങ്കിലും ഉള്ള് നിറയെ സ്നേഹമായിരുന്നു അമ്മച്ചിയ്ക്ക് എന്ന് അന്ന് ബീന ആന്റണി പറഞ്ഞിരുന്നു.

Post a Comment

0 Comments