തന്റെ തുടക്കകാലം മുതല്‍ക്കേ പ്രേക്ഷകരുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് മഞ്ജു പിള്ള. ഒരുപാട് സിനിമകൡ ചെറുതും വലുതമായ വേഷങ്ങളില്‍ എത്തിയ താരം മിനിസ്‌ക്രീനിലേയും മിന്നും താരമാണ്. എന്നാലും ഹോം എന്ന സിനിമയിലെ മഞ്ജുവിന്റെ കഥാപാത്രം ശരിക്കും ആരാധകരെ ഞെട്ടിച്ചിരുന്നു എന്നു വേണം പറയാന്‍.
അത്രയും അര്‍പ്പണ മനോഭാവത്തോട്കൂടിയാണ് മഞ്ജു കുട്ടിയമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.ആ കഥാപാത്രം മലയാള സിനിമയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഒരു കാലത്ത് നിരന്തരം സിനിമ ചെയ്തു കൊണ്ടിരുന്ന മഞ്ജു ഇപ്പോള്‍ ടെലിവിഷനിലേക്ക് മാറിയതിനെ കുറിച്ചും സിനിമകള്‍ ചെയ്യാത്തതിന് കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ തനിക്ക് വേഷങ്ങള്‍ കിട്ടാതിരുന്നത് തന്റെ കുറ്റം കൊണ്ടുതന്നെയെന്ന് തുറന്ന് പറയുകയാണ് മഞ്ജുപിള്ള. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളത്. മകള്‍ ദയ വലുതായി.
പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുകയാണ്… ഹോം തന്ന ഒരു ഇംപാക്ട് ഒന്നു രണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തു സൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറേ സിനിമകള്‍ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കുന്നു.
0 Comments