വനിത പഞ്ചായത്ത് അംഗം കാമുകനുമൊത്ത് ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടിക്കി ; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവം

 


ഇടുക്കി വണ്ടന്‍മേട്ടിൽ കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടിക്കിയ വനിത പഞ്ചായത്ത് അംഗം പിടിയിലായത് ഞെട്ടലോടെയാണ് നാം കേട്ടത്.വണ്ടന്‍മേട് പഞ്ചായത്തംഗം സൗമ്യ സുനില്‍ ആണ് പിടിയിലായത്.

കാമുകനായ വിനോദ്, സുഹൃത്ത് ഷാനവാസ്,ഷെഫിൻ എന്നിരാണ് കേസിലെ കൂട്ടുപ്രതികള്‍.കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

കൊടും ക്രിമിനലായ ഷാനവാസിനെ ബന്ധപ്പെട്ട് വിനോദ് എംഡിഎംഎ സംഘടിപ്പിക്കുകയും കഴിഞ്ഞ പതിനെട്ടിന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച്‌ മയക്കുമരുന്ന് കൈമാറുകയും ചെയ്തു. തുടർന്ന് ഇത് സൗമ്യ ഭർത്താവ് സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച്‌ കൊടുത്തു. കാമുകന്‍ പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും ഫോട്ടോ നല്‍കി. ഫോണ്‍ വഴിയും സൂചന നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലിന്റെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നെ വാഹനത്തില്‍ മയക്കുമരുന്നെങ്ങനെ എത്തിയെന്ന അന്വേഷണത്തിനൊടുവിലാണ് സൗമ്യയിലേക്ക് കേസ് നീണ്ടുപോയത്. തന്‍റെ കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നും ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും വളരെ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കെലപ്പെടുത്താന്‍ ഇരുവരും ചേർന്ന് പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. വിദേശത്ത് നിന്നും സൗമ്യയെ കാണാനായി നിരവധി തവണ എത്തിയിട്ടുള്ള വിനോദ്, ഒരു മാസം മുൻപ് വിദേശത്ത് നിന്ന് എറണാകുളത്ത് എത്തുകയും ആഡംബര ഹോട്ടലിൽ റൂം എടുത്ത് സൗമ്യയെ വിളിച്ച് വരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഇരുവരും സുനിലിനെ കുടുക്കാന്‍ പദ്ധതിയിട്ടത്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം സൗമ്യയുടെ രാജി എഴുതിവാങ്ങി.

പദ്ധതി പ്രകാരം 18 -ാം തിയതി സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ശേഷം വിനോദ് വിദേശത്തേക്ക് തന്നെ കടന്നു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സൗമ്യയും മയക്കുമരുന്ന് എത്തിച്ച ഷാനവാസും ഷെഫിൻഷായും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.സമയോചിതമായ ഇടപെടൽമൂലം കൊലപാതകത്തിൽ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കം തകര്‍ക്കാനും നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളിൽ ആക്കുന്നതിൽ നിന്നും രക്ഷപ്പെടുത്താനും കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments