അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാൽ വിശ്രമം ലഭിക്കില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാൻ സമയം ചിലവഴിക്കുക. അതിനാലാണ് അഭിനയം വിട്ട് ഹിജാബ് ധരിക്കുന്നത്. മുൻ ബിഗ് ബോസ് താരം പറയുന്നത് കേട്ടോ?

 


പ്രശസ്ത ബിഗ്ബോസ് താരമാണ് മെഹ്ജബി സിദ്ദിഖി. താരം നടത്തിയ ചില വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. കഴിഞ്ഞ രണ്ടുവർഷക്കാലം താൻ സംതൃപ്തി ഇല്ലാത്ത ജീവിതമാണ് നയിച്ചത് എന്ന് ഇവർ പറയുന്നു. ഇതിനു ഇവർ പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. മുഴുവൻ സമയം ഹിജാബ് ധരിക്കാൻ തീരുമാനിച്ചു എന്നാണ് ഇവർ പറയുന്നത്.

പ്രശസ്ത നടി സനാ ഖാനാണ് തനിക്ക് പ്രചോദനമായതെന്ന് ഇവർ പറയുന്നു. കരിയർ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടിയാണ് ഇവർ എന്ന് താരം പറയുന്നു. ബിഗ്ബോസ് പതിനൊന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ഇവർ. ഒരു ബിഗ് ബോസ് മത്സരാർത്ഥി യായിരുന്നു സന ഖാനും. 2020 ലാണ് സന സിനിമാമേഖലയിൽ ഇടുന്നത്.

അല്ലാഹുവിൻറെ കൽപനകൾക്ക് അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സന പറയുന്നത്. തീർത്തും മതാചാരങ്ങൾ പാലിച്ചും, ഹിജാബ് ധരിച്ചും ഉള്ള ജീവിതമാണ് താരം ഇപ്പോൾ പിന്തുടരുന്നത്. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് മനുഷ്യർക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല. മനുഷ്യന്മാരെ എത്ര പ്രസാദിപ്പിക്കാൻ നോക്കിയാലും എത്ര സമയം കൊടുത്താലും ആളുകൾ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കുന്നില്ല. അല്ലാഹുവിനെ അനുനയിപ്പിക്കാൻ സമയം ചെലവഴിക്കുന്നത് ആണ് എല്ലാവർക്കും നല്ലത്.

സന ഖാൻ എന്ന് തന്നെ സഹോദരിയെ ഒരുപാട് വർഷമായി താൻ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ വാക്കുകൾ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വീഡിയോകളും മതപരമായ പരിപാടികളും കാണുന്നത് തന്നെ ഉണർത്തി. മെഹജബി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.

Post a Comment

0 Comments