മോഹൻലാലിന്റെ ആറാട്ട് സിനിമയ്ക്കൊപ്പം ട്രൻഡിങ്ങായ ഒരാളാണ് സിനിമയ്ക്ക് റിവ്യൂ നൽകിയ ഒരു ആരാധകൻ.” ലോലേച്ചന്‍ ആറാടുകയാണ്, ആറാടിക്കുകയാണ്” എന്ന് പറഞ്ഞ സന്തോഷ് വര്‍ക്കിയുടെ ഡയലോഡ് സമൂഹമാധ്യമങ്ങളില്‍ വാറലായിരുന്നു.എറണാകുളം സ്വദേശിയായ സന്തോഷ് വർക്കി നിലവിൽ ഫിലോസഫിയിൽ പിഎച്ച്ഡി എടുക്കുകയാണ്.
ഇപ്പോള്‍ വൈറലാകുന്നത് അദ്ദേഹം ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ്.തനിക്ക് തെന്നിന്ത്യന്‍ നടി നിത്യാ മോനോനെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും ഇക്കാര്യം നിത്യയോടും മാതാപിതാക്കളോടും പറഞ്ഞിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ്.
ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്. എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം. നിത്യാ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു.ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു.ഒരു പക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു.അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിത്യയോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു.പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. നിങ്ങള്‍ വെറുതെ സമയം കളയണ്ട എന്നാണ് നിത്യാ മോനോന്‍ മറുപടി നല്‍കിയത് എന്നും സന്തോഷ് വ്യക്തമാക്കി.സന്തോഷ് വര്‍ക്കിയുടെ ഈ വാക്കുകള്‍ വലിയ ട്രോളുകള്‍ക്ക് വഴി വെച്ചിരിക്കുകയാണിപ്പോള്‍.നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തന്റെ നാലാം വയസ് മുതൽ മോഹൻലാലിന്റെ ആരാധകനാണ്. ആ ആരാധന അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതുന്നതിലേക്ക് വരെ നയിച്ചുവെന്നും നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.മദ്യപാനം പോലെയുള്ള ഒരു ദുശീലം തനിക്കില്ല. മനസ്സിൽ തോന്നിയതാണ് പറഞ്ഞത്. എല്ലാ സിനിമകളും കാണും എന്നാൽ മോഹൻലാലിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു.മോഹൻലാലിന് പുറമെ അസിഫ് അലി, പൃഥ്വിരാജ്, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണ്. അതേസമയം പ്രണവിനെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന് അഭിനയത്തിൽ താൽപര്യ കുറുവുണ്ടോ എന്ന കാര്യത്തിൽ സംശയവും സന്തോഷ് പങ്കുവെച്ചിരുന്നു.
0 Comments