മാധവി ആകാശദൂത് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ കണ്ണുകൾ നിറച്ച താരം മലയാളത്തിൽ മാത്രം അല്ല ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഭക്ഷകളിൽ അഭിനയിച്ചിട്ടുള്ള തരാം നീണ്ട 17 വർഷം അഭിനയ ലോകത്തിൽ നിന്ന താരം കൂടി ആണ്.
17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു തമിഴ് മലയാളം കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി ബംഗാളി ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു. 1996 ൽ ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മ എന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശ പ്രകാരം വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിടവാങ്ങി.
സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്താൽ ചിലരെയൊക്കെ പ്രേക്ഷകർ മറക്കും. നടിമാരെയാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ മാധവി എന്ന നായികയെ മലയാളി ഒരിക്കലും മറക്കില്ല കാരണം ആകാശദൂത് എന്ന ഒറ്റ സിനിമ തന്നെ. ആകാശദൂത് എന്ന ചിത്രത്തിൽ മാധവി അഭിനയിച്ച അമ്മക്കഥാപാത്രം അത്രമേൽ പ്രേക്ഷകരെ വേദനിപ്പിച്ചിട്ടുണ്ട്.
ഒരു വടക്കൻ വീരഗാഥ ഓർമ്മക്കായ് നവംബറിന്റെ നഷ്ടം എന്നിങ്ങനെ നിരവധിയായ മലയാള ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ തുടിക്കുന്നത് ആകാശദൂത് എന്ന ചിത്രത്തിലെ അവർ അവതരിപ്പിച്ച ആനി എന്ന അമ്മ വേഷമാണ്.
നടി ഗീത ചെയ്യേണ്ട വേഷമായിരുന്നു ആകാശദൂതിലേത്. എന്നാൽ വാത്സല്യം എന്ന ചിത്രത്തിന്റെ തിരക്ക് മൂലം അവർക്ക് അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മാധവിക്ക് നറുക്ക് വീണത്. ആകാശദൂത് എന്ന ഒറ്റ സിനിമ മാത്രം മതി മാധവി എന്ന ഈ നടിയെ എക്കാലവും ഓർത്തിരിക്കാൻ. ഒരുവട്ടം ഈ സിനിമ കണ്ടവർ പോലും മാധവിയെ ജീവിതത്തിൽ മറക്കില്ല.
അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ സ്വാധീനിച്ചത്. ഇതോടെ ഹൈദരാബാദ് സ്വദേശിനിയായ മാധവി മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്തു. ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായി 1962 ൽ ഹൈദരാബാദിലാണ് മാധവി ജനിച്ചത്.
സ്റ്റാൻലി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടി നൃത്തവും ശാസ്ത്രീയമായി അഭ്യസിച്ചു. 1976 ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങൾ.
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മാധവിക്കായി. തെലുങ്കിൽ അവരുടെ ആദ്യ സിനിമയും അവസാന സിനിമയും ചിരഞ്ജീവിക്കൊപ്പമായിരുന്നു. കെ. ബാലചന്ദർ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന തെലുങ്ക് സിനിമയുടെ ഹിന്ദി പതിപ്പായ ഏക് ദുജെ കേലിയെ എന്ന സിനിമ അവരുടെ തലവര ശരിക്കും മാറ്റി മറിച്ചു.
കമലഹാസനൊപ്പം അഭിനയിച്ച ഈ സിനിമ വൻഹിറ്റായി. ഉയിരുള്ളവരൈ എന്ന സിനിമയിലൂടെയാണ് മാധവി തമിഴിൽ അരങ്ങേറുന്നത്. എന്നാൽ രജനികാന്തിന് ഒപ്പമുള്ള തില്ല് മുള്ള് എന്ന സിനിമയാണ് മാധവിയെ തമിഴിൽ ശ്രദ്ധേയാക്കിയത്. രജനിക്കൊപ്പം പിന്നീടും നിരവധി സിനിമകളിൽ മാധവി അഭിനയിക്കുകയുണ്ടായി.
( തമ്പിക്ക് ഇന്ത ഊര് വിടുതലൈ ഗർജനൈ ഉൻ കണ്ണിൽ നീര് വിഴുന്താൽ ) കമലഹാസനൊപ്പവും കുറെയേറെ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ( ടിക് ടിക് ടിക് സട്ടം രാജപാർവൈ…ലരേ) കന്നഡയിൽ അംബരീഷ് അനന്തനാഗ് വിഷ്ണുവർധൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും മാധവി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ 1990 ൽ അമിതാഭ് ബച്ചനൊപ്പം അഗ്‌നിപഥ് എന്ന സിനിമയിലും അഭിനയിച്ചു.ലാവ എന്ന ഹരിഹരൻ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള മാധവിയുടെ അരങ്ങേറ്റം. മലയാളത്തിൽ കുറേയേറെ നല്ല വേഷങ്ങൾ അവർക്ക് ലഭിച്ചു. ചങ്ങാത്തം നൊമ്പരത്തിപ്പൂവ്
0 Comments