Gold Price Today : 10 ദിവസത്തിനിടെ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

 


തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണ്ണവില (Gold price today) ഇന്നലത്തെ സ്വര്‍ണ്ണവിലയെ അപേക്ഷിച്ച്‌ മാറ്റമില്ലാതെ തുടരുന്നു.

ഇന്നലെ 4460 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില. ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വര്‍ണ്ണവില 4460 രൂപ തന്നെയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയുടെ കുറവുണ്ടായി. നവംബര്‍ 23 നും 27 നും 4505 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില. കഴിഞ്ഞ പത്ത് ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ് ഇന്നത്തേത്.

നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ്ണവില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞ് ഇന്നലെ 4460 രൂപയിലെത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നലത്തെ സ്വര്‍ണ്ണവില പവന് 35680 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണവിലയും പവന് 35680 രൂപയാണ്. 24 കാരറ്റ് വിഭാഗത്തില്‍ ഇന്നലത്തെ സ്വര്‍ണ വില ഗ്രാമിന് 4865 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയും ഗ്രാമിന് 4865 രൂപയാണ്.

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വര്‍ണ്ണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണ്ണ വിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില (gold rate) കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളില്‍ പറഞ്ഞിരിക്കുന്ന സ്വര്‍ണ്ണ വിലയില്‍ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ പല സ്വര്‍ണ്ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണ്ണം വില്‍ക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്ബോള്‍ ഇന്നത്തെ സ്വര്‍ണ്ണ വില (Gold price today) ചോദിച്ച്‌ മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണ്ണ വിലയില്‍ (Gold price) വര്‍ധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോള്‍മാര്‍ക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ല. സ്വര്‍ണ്ണാഭരണ ശാലകള്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോള്‍മോര്‍ക്ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്ബോള്‍ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

Post a Comment

0 Comments