ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും സണ്ണി ലിയോണ്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
സമൂഹത്തിന്റെ കപട സദാചാരത്തേയും മറ്റും പലപ്പോഴും സണ്ണി ലിയോണ്‍ തുറന്നു കാണിച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മോളിവുഡ് വരെ എത്തുകയും ചെയ്തു സണ്ണി ലിയോണ്‍. മലയാളത്തില്‍ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. അതേസമയം പലപ്പോഴും സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായ വ്യക്തി കൂടിയാണ് സണ്ണി ലിയോണ്‍.
2016 ല്‍ ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണിനെ അപമാനിച്ചത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് മറ്റൊരിക്കല്‍ ആ അഭിമുഖത്തെക്കറിച്ചും അത് തന്നെ എങ്ങനെയാണ് ബാധിച്ചതും ആ അവസ്ഥയില്‍ നിന്നും താന്‍ എങ്ങനെയാണ് പുറത്ത് കടന്നതെന്നും സണ്ണി ലിയോണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. 2016 ല്‍ ഭൂപേന്ദ്ര ചൗബേ എന്ന മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തിലായിരുന്നു സണ്ണിയ്ക്ക് കയ്‌പ്പേറിയ അനുഭവമുണ്ടായത്. സണ്ണിയുടെ കരിയര്‍ ചോയ്‌സുകളേക്കുറിച്ചും, സദാചാര ബോധത്തോടെയുള്ളതുമായ അനാവശ്യ ചോദ്യങ്ങളുമായാണ് താരത്തെ അപമാനിച്ചത്. എന്നാല്‍ തന്നെ അപമാനിക്കുന്ന ചോദ്യങ്ങളെ പോലും സണ്ണി ലിയോണ്‍ കൈകാര്യം ചെയ്ത രീതി വലിയ രീതിയില്‍ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ ആ അഭിമുഖത്തെക്കുറിച്ച് മനസ് തുറന്നത്. ''തീര്‍ത്തും അസ്വസ്ഥത നിറഞ്ഞതായിരുന്നു ആ സമയമത്ര്യും. ഒട്ടിച്ച് വച്ചത് പോലൊരു ചിരി മുഖത്ത് വരുത്തുകയായിരുന്നു. അയാള്‍ ഇപ്പോള്‍ നിര്‍ത്തുമെന്നും ഇതാകും അവസാനത്തെ മോശം ചോദ്യമെന്നും ഞാന്‍ ചിന്തിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അവിടെ നിയന്ത്രണത്തോടെ ഇരുന്നത് എന്നില്‍ നിന്നും ആര്‍ക്കും ഒരു മോശം അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ്. അയാള്‍ക്ക് അതിന് സാധിച്ചാല്‍ ഞാന്‍ പരാജയപ്പെട്ടു. ഈ ചോദ്യങ്ങള്‍ എന്നോട്ട് മുമ്പ് ചോദിച്ചിട്ടില്ലെന്നല്ല. പക്ഷെ അയാള്‍ സംസാരിച്ച രീതി ഞാന്‍ അയാളുടെ കീഴിലാണെന്ന തരത്തിലായിരുന്നു. അത് അലോസരപ്പെടുത്തുന്നതായിരുന്നു'' എന്നായിരുന്നു സണ്ണിയുടെ വാക്കുകള്‍.
''ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരും അയാളെ തടഞ്ഞില്ലെന്നതാണ്. ഒരിക്കല്‍ പോലും ആ നിമിഷത്തില്‍ അനുഭവിച്ച അത്ര ഏകാന്തത ഞാന്‍ അനുഭവിച്ചിട്ടില്ല. പ്രൊഡക്ഷന്‍ ടീമിലെ ഒരാള്‍ പോലും അയാളോട് അതിരു കടക്കുന്നതായി പറഞ്ഞില്ല. അതിന് ശേഷം ഞാന്‍ എല്ലാവരോടും ചോദിച്ചു, ഇത്രമാത്രം അനുഭവിക്കാന്‍ ഞാന്‍ അര്‍ഹയാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ ഞാന്‍ നിങ്ങളോട് മാന്യമായല്ലേ പെരുമാറിയതെന്ന്. അത് കഴിഞ്ഞതും ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. തകര്‍ന്ന ുപോയി. ഞങ്ങള്‍ യുഎസിലേക്ക പോയി. അവിടെ വരെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു'' എന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.
പോണ്‍ സിനിമയില്‍ നിന്നുമാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത്. ബിഗ് ബോസ് മത്സാര്‍ത്ഥിയായി എത്തി ആരാധകരെ നേടിയ സണ്ണി ജിസം 2വിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സണ്ണിയുടെ ഭൂതകാലം പലപ്പോഴും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വിചാരണ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സദാചാര വാദികളെയെല്ലാം മറി കടന്ന് ഒരുപാട് ആരാധകരെ നേടാന്‍ സണ്ണി ലിയോണിന് സാധിച്ചിരുന്നു. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മധുരരാജയിലൂടെയായിരുന്നു സണ്ണി മലയാളത്തിലെത്തിയത്.
തമിഴ് ചിത്രമായ വീരമാദേവി, മലയാള ചിത്രം രംഗീല, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഷീറോ, ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന കൊക്ക കോള, ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഹെലന്‍, ഹിന്ദി ചിത്രമായ ദ ബാറ്റില്‍ ഓഫ് ഭീമ കൊറേഘാവ് എന്നിവയാണ് സണ്ണിയുടെ പുറത്തിറങ്ങാനുളള സിനിമകള്‍.
0 Comments