മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. ആ പേരില്‍ തന്നെ ഉണ്ട് തന്റെ കുറവുകളെ തന്റെ കഴിവുകളാക്കി മാറ്റി എടുത്ത നടന്റെ മികവ്.
പൊക്കക്കുറവ് ഒരിക്കലും ഒരു കുറവായി കാണാതെ താരം മുന്നോട്ടുള്ള ജീവിതയാത്ര തുടര്‍ന്നു. പല പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവിത വിജയങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വെട്ടിപ്പിടിച്ചു.
ആദ്യകാലങ്ങളില്‍ ഉണ്ടപക്രു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നത് അല്ലായിരുന്നു ഈ കലാകാരന്റെ വലുപ്പം. തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 'അമ്ബിളി അമ്മാവന്‍ ' എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലേക്ക് കടന്നുവരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ആദ്യം ഇദ്ദേഹം ഒരു മിമിക്രി കലാകാരന്‍ ആയിരുന്നു. പിന്നീട് മിമിക്രിയില്‍ നിന്നുമാണ് ഇദ്ദേഹം സിനിമയിലേക്കെത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്ബരകളിലും പക്രു അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു താരം ഗായത്രി മോഹനെ വിവാഹം കഴിക്കുന്നത്. ഭാര്യയ്ക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. അത്‌കൊണ്ടു തന്നെ വിവാഹ കഴിഞ്ഞപ്പോള്‍ ഇരുവരും രണ്ട് വര്‍ഷം പോലും തികയ്ക്കില്ല എന്ന് ചിലര്‍ പറഞ്ഞത്രെ. കുട്ടികള്‍ ഉണ്ടാവില്ലെന്ന് വരെ ചിലര്‍ പറഞ്ഞു പരത്തി. എന്നാല്‍ എല്ലാ പ്രതസന്ധി ഘട്ടങ്ങളിലും ഇരുവരും താങ്ങും തണലുമായി നിന്നു.
വിവാഹം കഴിഞ്ഞതിന്റെ 14 വര്‍ഷങ്ങളും അവര്‍ പിന്നിട്ടു. പല പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടും എപ്പോഴും താങ്ങായും തണലായും തുണയായും ഒക്കെ കൂടെ നിന്നത് ഭാര്യ തന്നെയായിരുന്നു. അമ്മയും കൂടെയുണ്ട് എല്ലായ്‌പ്പോഴും. അവള്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. ഞാനും ഭാര്യയും മകളും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും പ്രിയപ്പെട്ട ഗിന്നസ് പക്രു പറയുന്നു.
0 Comments