'കോണ്ടത്തില്‍ കുടുങ്ങിപ്പോയ പിശാച്, എന്റെ പിശാചേ, നിനക്ക് ഈ ഗതി വന്നല്ലോ': മതപണ്ഡിതനെ ട്രോളി സോഷ്യല്‍ മീഡിയ

 


തിരുവനന്തപുരം: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ബിസ്മി ചൊല്ലിയില്ലെങ്കില്‍ പിശാച് അകത്തു കയറുമെന്ന മതപണ്ഡിതന്റെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍ മീഡിയ.

ഉള്ളില്‍ കടക്കാന്‍ വന്നു കോണ്ടത്തില്‍ കുടുങ്ങിപ്പോയ പിശാച് എന്നാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ച പണ്ഡിതന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

വെറുതെ അല്ല നാട്ടില്‍ മൊത്തം കൊലപാതകങ്ങളും പീഡനങ്ങളും വര്‍ഗീയതയും, പിശാച് കൂടെ കൂടിക്കാണും. ഇനി എല്ലാരും ബിസ്മി ചെല്ലിക്കോ, ഇന്നാലും എന്റെ പിശാചേ, നിനക്ക് ഈ ഗതി വന്നതില്‍ സങ്കടം ഉണ്ട് ട്ടോ, നല്ല നേരത്ത് ബിസ്മി ചൊല്ലിക്കൊണ്ടിരുന്നാല്‍ ഉള്ള മൂഡ് പോയി കിട്ടും, ഇങ്ങനെ വിവിധ തരം കമന്റുകളിലൂടെയാണ് ഈ വിഷയത്തെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആളുകള്‍ കൈകാര്യം ചെയ്യുന്നത്.

അതേസമയം, പണ്ഡിതന്റെ വാക്കുകളെ അനുകൂലിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അതിനെ അനുകൂലിക്കുന്നുവെന്നും പലരും പരസ്യമായി തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments