മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധം,​ ഭാര്യയുടെ തല ഭിത്തിയിലിടിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്

 


കൊട്ടാരക്കര: പുലമണ്‍ ഈയംകുന്നില്‍ മദ്യകുപ്പി എടുത്തുകൊടുക്കാത്തതിന്റെ വിരോധത്തില്‍ ഭര്‍ത്താവില്‍ നിന്ന് വീട്ടമ്മയ്‌ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ആക്രമണം.

ബാങ്ക് ഉദ്യോഗസ്ഥനായ ബിജു നായരാണ് ഭാര്യ ഗീതയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജു സ്ഥിരമായി ഗീതയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസില്‍ ഗീത മൊഴിനല്‍കി.

മദ്യകുപ്പി കാണാത്തതിനെ തുടര്‍ന്ന് ഗീതയുടെ തല ഭിത്തിയില്‍ എടുത്തടിച്ചു, തുടര്‍ന്ന് നിലത്തുവീണ ഇവരെ ചവിട്ടി. വെട്ടാനായി വെട്ടുകത്തിയെടുത്തതോടെ രക്ഷപെട്ടോടിയ ഗീത സ്ഥലം കൗണ്‍സലര്‍ പവിജയുടെ വീട്ടിലെത്തി. സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും പരിക്കേ‌റ്റ ഗീതയെ പൊലീസ് ആശുപത്രിയിലെത്തിച്ചില്ല. ബിജുവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Post a Comment

0 Comments