കൊച്ചി: മലയാള സിനിമ നിര്‍മ്മാതാക്കളായ ആന്‍്റണി പെരുമ്ബാവൂര്‍, ആന്‍്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.
കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ഓഫീസുകളില്‍ പരിശോധന നടത്തുന്നത്. അടുത്തകാലത്ത് ഓടിടി പ്ലാറ്റഫോമുകളുമായി ഏറ്റവുമധികം സഹകരിച്ച നിര്‍മാതാക്കളാണ് മൂവരും.
വിവിധ സിനിമകള്‍ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെന്നാണ് വിവരം. റുട്ടീന്‍ പരിശോധനയുടെ ഭാഗമാണെന്ന് പറയാനാകില്ലെന്നും അടുത്തകാലത്തായി ഇവര്‍ നടത്തിയ ഇടപാടുകളാണ് പരിശോധനയ്ക്ക് കാരണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.
ആന്റണി പെരുമ്ബാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈയിംസ് ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്ബനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
0 Comments