നായകനായി വെള്ളിത്തിരയില്‍ എത്തിയെങ്കിലും പിന്നീട് സ്വഭാവനടനായി മാറിയതോടെയാണ് നടന്‍ സൈജു കുറുപ്പ് ജനപ്രിയനാവുന്നത്.
ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങിയതോടെയാണ് സൈജുവിനെ തേടി അവസരങ്ങള്‍ കൂടുതലായി വന്നത്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. ഇനി നായകനായി മാത്രമേ അഭിനയിക്കുകയുള്ളു എന്ന വാശിയൊന്നും തനിക്കില്ലെന്നാണ് സൈജു പറയുന്നത്. മാത്രമല്ല ഭാര്യ അനുപമയെ കുറിച്ചും തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വ്യക്തമാക്കുകയാണ്.
''ഭാര്യയായ അനുപമയും താനും എയര്‍ടെല്ലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ആ സൗഹൃദം ഒരുമിച്ച് നടക്കാം എന്ന് തീരുമാനത്തിലേക്ക് എത്തിച്ചു. വിവാഹം, സിനിമ, മകളുടെ ജനനം എല്ലാം സിനിമയുടെ വേഗത്തില്‍ തന്നെ നടന്നു. പക്ഷേ പതുക്കേ സിനിമകള്‍ കുറഞ്ഞു. ഒന്നര വര്‍ഷത്തോളം മലയാളത്തില്‍ സിനിമകളെ എനിക്ക് ഇല്ലാതെയായി. പനമ്പിള്ളഇ നഗറില്‍ അനുവിന് ഒരു വീടുണ്ട്. അത് ഞാന്‍ ഓഫീസാക്കി. നെഗറ്റീവ് അടിച്ച് സമനില കൈവിടാതെ ഇരിക്കാന്‍ അവിടെ പോയിരിക്കും. ഉച്ചയ്ക്ക് വീട്ടില്‍ നിനന് കൊണ്ട് വന്ന ഭക്ഷണം കഴിക്കും. വൈകിട്ട് തിരിച്ച് പോരും.
അവിടെയിരുന്ന് ഒരുപാട് ദിവസങ്ങളില്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നാണ് സൈജു പറയുന്നത്. അങ്ങനെ നടന്ന കാലത്ത് സിനിമയ്ക്ക് വേണ്ടി രണ്ട് തിരക്കഥകള്‍ എഴുതാന്‍ സാധിച്ചു. ഒന്ന് സിനിമയായി, രണ്ടാമത്തേത് പെട്ടിയില്‍ ഇരിക്കുന്നുണ്ട്. അന്നൊക്കെ താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ അച്ഛനും അമ്മയ്ക്കും അറിയില്ല. എന്നാല്‍ അനുവിന്റെ അച്ഛന് എല്ലാം അറിയാമായിരുന്നു. 'തല്‍കാലം ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക. നിന്റെ സ്വപ്‌നം യാഥര്‍ഥ്യമാവും. അതുവരെ എന്റെ മകളെയും നിന്റെ മകളെയും ഞാന്‍ നോക്കിക്കോളാം ഇങ്ങനൊരു പിന്തുണ അന്ന് തന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സൈജു പറയുന്നു.
അഭിനയം ചെയ്ത് കൊണ്ടിരുന്ന സെയില്‍സ് ജോലിയെ സഹായിക്കും എന്നോര്‍ത്ത് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അന്ന് മനോരമ പത്രത്തില്‍ എന്നെ കുറിച്ച് വന്ന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, സൈജു കുറുപ്പന്റെ സിനിമ 'കണക്ഷന്‍'. അതും കൂടി ആയപ്പോള്‍ ആള്‍ക്കാര്‍ മുഖം തിരിച്ചറിയാന്‍ തുടങ്ങി. മയൂഖം കഴിഞ്ഞ ഉടനെയാണ് ജോഷി സാര്‍ സംവിധാനം ചെയ്ത ലയണില്‍ അഭിനയിച്ചത്. മൂന്ന് സീനേ ഉള്ളു. പക്ഷേ ജോഷി സാറിനെ പോലൊരു ലെജന്റിന്റെ സിനിമയില്‍ എത്ര സീനുണ്ടെന്നൊന്നും നോക്കിയില്ല. ആ സിനിമയുടെ ഭാഗമായല്ലോ എന്ന് മാത്രം. സത്യത്തില്‍ അഭിനയം തുടങ്ങി കഴിഞ്ഞ് സിനിമയെ മോഹിക്കാന്‍ തുടങ്ങിയ ആളാണ് താനെന്ന് സൈജു വ്യക്തമാക്കുന്നു.
നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് എനിക്ക് തന്നെ വ്യക്തമായി അറിയാം. ഇപ്പോള്‍ കഞ്ഞി കുടിച്ച് പോകുന്നുണ്ട്. നായകനാവുകയുള്ളു എന്ന് തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്‍പര്യമില്ല. സഹനടനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കാനാണ് താല്‍പര്യം. നായക കഥാപാത്രങ്ങള്‍ ചെയ്യില്ല എന്നല്ല പറയുന്നത്. അത് ഏറ്റെടുക്കാന്‍ ചെറിയ പേടി ഉണ്ടെന്നാണ് സൈജു സൂചിപ്പിക്കുന്നത്.
സിനിമയില്‍ നിന്നും അവഗണനകള്‍ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം വ്യക്തമായ മറുപടി നല്‍കിയിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കും മുന്‍പും പിന്‍പും രണ്ട് കാലം തന്നെയാണ്. സിനിമ ഇല്ലാതെ ഇരുന്നപ്പോള്‍ മുഖം താരതെ നടന്നവരുണ്ട്. ആ കാലത്ത് ഒരു മനുഷ്യനാണെന്ന് എന്നെ പരിഗണിച്ചത് ചുരുക്കം പേരാണ്. ചാന്‍സ് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികളൊന്നും മറക്കാന്‍ പറ്റില്ല. അപ്പോഴും ഒരു കഥാപാത്രം കിട്ടുമെന്നും അത് വന്ന് കഴിഞ്ഞാല്‍ എല്ലാം മാറുമെന്നുള്ള ഉറപ്പ് തനിക്കുണ്ടായിരുന്നെന്നും താരം പറയുന്നു.
0 Comments