'അനാഥരായ കുട്ടികളെ എന്നെ സംസ്ക്കരിച്ച ശേഷം ഏറ്റെടുക്കണം; അവരിലൂടെ ഞാന്‍ ജീവിക്കും'; ആത്മഹത്യ ചെയ്ത Engineering വിദ്യാര്‍ഥിയുടെ വീഡിയോ

 


ഹസ്സന്‍: വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട ശേഷം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ അവസാന വീഡിയോ വൈറലാകുന്നു.കര്‍ണാടകയിലെ (Karnataka) ഹസനിലാണ് ആറാം സെമസ്റ്റര്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ ഹേമന്ത് ആത്മഹത്യ (Suicide) ചെയ്തത്.

 ജീവനൊടുക്കുന്നതിന് തൊട്ടുമുമ്ബായി ഹേമന്ത് ചെയ്ത വീഡിയോയില്‍ (Viral Video) പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ മരിച്ചുകഴിഞ്ഞാല്‍ മാതപിതാക്കള്‍ അനാഥകുട്ടികളെ ദത്തെടുക്കണമെന്നും, അവരിലൂടെ താന്‍ ജീവിക്കുമെന്നും സന്ദേശ് പറയുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്ബ്രദായം ശരിയല്ല. മാറ്റത്തിന് പിന്തുണ നല്‍കണമെന്ന് ഹേമന്ത് മുഖ്യമന്ത്രിയോടും ചാന്‍സലര്‍മാരോടും രാഷ്ട്രീയനേതാക്കളോടും വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. യുവാവിന്‍റെ വീഡിയോ എല്ലാ സമൂഹമാധ്യമങ്ങളിലും (Social Media) നേരത്തെ തന്നെ വൈറലായിരുന്നു. രാജീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥിയായ ഹേമന്തിനെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


വീഡിയോയില്‍ ഹേമന്ത് എന്താണ് പറഞ്ഞത് ?

നീറ്റ് പരീക്ഷ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസരീതിയില്‍ മാറ്റം വേണമെന്ന് ഹേമന്ത് വീഡിയോയില്‍ ആവശ്യപ്പെടുന്നു. തന്‍റെ മരണശേഷം മാതാപിതാക്കളുടെ കാര്യം നോക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. 'എന്റെ ശവസംസ്കാരത്തിന് ശേഷം അമ്മയും അച്ഛനും മോശമായ ഒരു തീരുമാനവും എടുക്കരുത്. അനാഥരായ ഒന്നുരണ്ട് കുട്ടികളെ ദത്തെടുക്കുക. ആ കുട്ടികളിലൂടെ ഞാന്‍ ജീവിക്കും. ജീവിച്ചിരുന്ന ആള്‍ മരിച്ചോ എന്ന് ആരും ഓര്‍ക്കില്ല. അവനിലൂടെ വന്ന മാറ്റമാണ് സമൂഹം ഓര്‍ക്കുന്ന ഒരേയൊരു കാര്യം.


'ആ മാറ്റത്തിന്റെ അടിത്തറ ഞാനാണ്'

'എന്റെ ശവസംസ്കാരത്തിന് ശേഷം അനാഥരായ കുട്ടികളെ എന്റെ ആഗ്രഹം പോലെ വളര്‍ത്തുക. നിങ്ങള്‍ ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്തു. ഇന്ന് നീ കാണിച്ച സ്നേഹം ഓര്‍ത്താല്‍ എന്റെ കണ്ണ് നിറയും. എന്റെ മരണശേഷം ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുക. ജീവിതത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ന് ഞാന്‍ അതിന്റെ അടിത്തറ പാകുകയാണ്. ആ മാറ്റത്തിന് ഞാന്‍ ഉത്തരവാദിയാണെന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എല്ലാ ജന്മത്തിലും ഒരേ സ്പന്ദനം പകരാന്‍ ഞാന്‍ ആ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അടുത്ത ജന്മത്തിലും എന്റെ എന്‍റെ മാതാപിതാക്കള്‍ എന്നോടൊപ്പം വേണം. അതേ കുടുംബത്തില്‍ ഞാന്‍ വീണ്ടും ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. അടുത്ത ജന്മത്തിലും നിങ്ങള്‍ അതേ സ്നേഹവും വാത്സല്യവും കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരുന്നു'- വീഡിയോയില്‍ യുവാവ് പറയുന്നു.

'ഞാന്‍ മരിക്കുമ്ബോള്‍ ഈ വീഡിയോ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാ ടിവിയിലും വാര്‍ത്താ ചാനലുകളിലും ഈ വീഡിയോ പ്രക്ഷേപണം ചെയ്ത് വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ഇന്നത്തെ വിദ്യാഭ്യാസ സമ്ബ്രദായം ശരിയല്ല. മുഖ്യമന്ത്രിയും ചാന്‍സലര്‍മാരും പാര്‍ട്ടി നേതാക്കളും ഇപ്പോഴത്തെ വിദ്യാഭ്യാസ വ്യവസ്ഥിതി മാറ്റത്തെ പിന്തുണയ്ക്കണം. ഞാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്ബോള്‍ എനിക്ക് അച്ഛനെയും അമ്മയെയും മിസ് ചെയ്തിരുന്നു. ഐ ലവ് യു ഡാഡ്-അമ്മേ, ഇന്ന് ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യും. നല്ല സൗഹൃദം തന്ന കാമുകിക്ക് നന്ദി'- സന്ദേശ് പറഞ്ഞു. എല്ലാ സ്‌കൂളുകളിലും വീഡിയോ പ്രക്ഷേപണം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

0 Comments