മോന്‍സന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്സോ കേസില്‍ മോന്‍സന്‍റെ പേഴ്സണല്‍ ക്യാമറമാനും അറസ്റ്റില്‍

 


കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ (Monson Mavunkal) കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്.

വാഴക്കാലയിലെ മോന്‍സന്‍്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്ബാണ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയത്. അതിനിടെ, പോക്സോ കേസില്‍ (POCSO case) മോന്‍സന്‍റെ പേഴ്സണല്‍ ക്യാമറമാനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച്‌ നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയേത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. മോന്‍സന്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിറകെ പെണ്‍കുട്ടിയെ കാണാന്‍ മോന്‍സന്‍റെ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പോക്സോ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിലും ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടി മോന്‍സന്‍റെ വീട്ടില്‍ താമസിച്ചതിന്‍റെ രേഖകളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments