തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളാണ് സൂര്യയും ജ്യോതികയും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരയാത്.ഇപ്പോള്‍ വിവാഹം തന്നിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് സൂര്യ.
22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടും മറ്റുള്ളവയോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്. വിവാഹത്തോടെ നിരവധി കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എനിക്കായി. കുടുംബം ഉപേക്ഷിച്ചുവരേണ്ടിവന്ന പെണ്ണിനൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുക... സിനിമകണ്ടോ ബുക്ക് വായിച്ചോ നമുക്ക പഠിക്കാനാവാത്തതാണ് അനുഭവങ്ങളിലൂടെ മനസിലാക്കി തരുന്നത്. ഇതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് സ്വന്തമായൊരു മൂല്യം രൂപപ്പെട്ടുവരും. പെണ്‍കുട്ടിയുടെ അച്ഛനാവുമ്ബോഴോ ബിസിനസ് തുടങ്ങുമ്ബോഴോ വയസാവുമ്ബോഴോ എല്ലാം ഇതില്‍ മാറ്റങ്ങള്‍ വരും- സൂര്യ പറയുന്നു.
ഭാര്യ ജ്യോതികയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞു. താനൊരു സംവിധായകനോ എഴുത്തുകാരനോ അല്ലെന്നും വിശ്വാസമുള്ള ചിത്രങ്ങളെടുക്കുന്ന നിര്‍മാതാവ് മാത്രമാണെന്നാണ് താരം വ്യക്തമാക്കി.
0 Comments