ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍, തുടങ്ങിയ വന്‍കിട ഐടി കമ്ബനികള്‍ ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ നിയമിക്കുന്നു; പുതുമുഖങ്ങളെ നിയമിക്കുന്നതിനു പുറമേ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ദ്ധനവും പ്രഖ്യാപിച്ച്‌ ഇന്‍ഫോസിസ് ! വിശദാംശങ്ങള്‍

 


കൊവിഡ്‌-19 തൊഴില്‍ നഷ്‌ടങ്ങള്‍ക്കും ശമ്ബളം വെട്ടിക്കുറയ്‌ക്കുന്നതിനും കാരണമായി. ബിരുദധാരികള്‍ക്ക് ജോലി കണ്ടെത്തുന്നത് അത്യന്തം പ്രയാസകരമാകുകയും ചെയ്തു .ഇപ്പോള്‍ പല പ്രമുഖ ഐടി കമ്ബനികളും പുതുമുഖങ്ങള്‍ക്കായി ഒരു റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്നോളജീസ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ നിയമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ വന്‍കിട ടെക് കമ്ബനികളുടെ റിക്രൂട്ട്മെന്റ് എണ്ണം ഒരു ലക്ഷത്തിലേറെയായി ഉയരും. വരാനിരിക്കുന്ന വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നിയമനം നല്‍കുന്നവരുടെ എണ്ണം ഏകദേശം 50,000 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട്‌. നിലവില്‍ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ നാലിലൊന്നും

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്നോളജീസ് എന്നിവയില്‍ ജോലി ചെയ്യുന്നവരാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന പാദത്തിലെ സാമ്ബത്തിക ഫലങ്ങള്‍ ടിസിഎസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ കമ്ബനി 43,000 പുതിയ ബിരുദധാരികളെ നിയമിച്ചു. കൂടാതെ, ഈ സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 35,000 പുതിയ ബിരുദധാരികളെ കമ്ബനി നിയമിക്കാന്‍ ഒരുങ്ങുന്നു.

ഇത് ഈ സാമ്ബത്തിക വര്‍ഷാവസാനത്തോടെ ടിസിഎസിന്റെ പുതിയ ജോലിക്കാരുടെ എണ്ണം 78,000 ആയി ഉയര്‍ത്തും, ഇത് കമ്ബനിയുടെ വലിയ വളര്‍ച്ചയാണ് വ്യക്തമാക്കുന്നത്‌.

ഐടിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഈ വര്‍ഷം 20,000 മുതല്‍ 22,000 വരെ പുതിയ ബിരുദധാരികളെ കമ്ബനി നിയമിക്കുമെന്ന് എച്ച്‌സിഎല്‍ ടെക്നോളജീസ് അറിയിച്ചു. അടുത്ത വര്‍ഷത്തെ നിയമന പ്രക്രിയയില്‍ ഈ എണ്ണം 30,000 ആയി ഉയര്‍ത്താനും കമ്ബനി പദ്ധതിയിട്ടിട്ടുണ്ട്.

പുതുമുഖങ്ങളെ നിയമിക്കുന്നതിനു പുറമേ, ഇന്‍ഫോസിസ് അതിന്റെ വളര്‍ച്ചയ്ക്കിടയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments