'നോ ഹലാല്‍ നാടകം പൊളിഞ്ഞു ,കാണ്ടാമൃഗം പോലും തോറ്റുപോകുന്ന തൊലിക്കട്ടിയാണ് ആ സ്ത്രീയ്ക്ക് '- അഞ്ജു പാര്‍വതി

 


എറണാകുളം: കാക്കനാട്ടെ ഹോട്ടലില്‍ 'നോ ഹലാല്‍' ബോര്‍ഡ് വെച്ചതിനും പോര്‍ക്ക് വിളമ്ബിയതിനും ക്രൂര മര്‍ദ്ദനമേറ്റ തുഷാര അജിത് എന്ന ഹോട്ടലുടമയുടെ കഥയില്‍ വന്‍ ട്വിസ്റ്റ്.സംഭവത്തില്‍ ജിഹാദികള്‍ ആക്രമിച്ചു എന്നായിരുന്നു തുഷാര ലൈവില്‍ വന്നു ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലം നുണക്കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

രണ്ടു കടക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളി ആയിരുന്നു നടന്നത്. തുഷാരയും കൂട്ടരും വെട്ടി പരിക്കേല്‍പ്പിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ രണ്ടുപേരും മുസ്ലീങ്ങളല്ല എന്നതും സംഭവത്തിലെ വ്യാജ ആരോപണത്തെ ശെരിവെക്കുന്നതാണ്. ആക്രമണത്തിനിരയായ ഒരാളുടെ പേര് ബിനോജ് ജോര്‍ജ് എന്നാണെന്നും രണ്ടാമത്തെ ആളുടെ പേര് നകുല്‍ എസ് ബാബു എന്നാണെന്നുമാണ് വാര്‍ത്തകള്‍. നകുലിന് സംഘ്പരിവാറിലെ ബാല ഗോകുലവുമായി ബന്ധവുമുണ്ട്.

എന്നാല്‍ തുഷാര ആശുപത്രിയില്‍ വെച്ച്‌ ഫേസ്ബുക്കിലിട്ട ലൈവില്‍ ജിഹാദികളുടെ ആക്രമണത്തില്‍ തനിക്ക് അടിവയറ്റില്‍ ചവിട്ടേറ്റെന്നും മൂത്രം പോകുമ്ബോള്‍ രക്തം വരുന്നുമെന്നാണ് പറഞ്ഞത്. ഇവരുടെ ലൈവ് വിശ്വസിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവര്‍ക്കനുകൂലമായി ഫേസ്‌ബുക്കില്‍ പ്രതികരിച്ചത്. എന്നാല്‍ ഏവരെയും ഇവര്‍ വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതെന്ന് അഞ്ജു പാര്‍വതി പ്രഭീഷ് ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.


അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റ് കാണാം:

അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്ബേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് . പിന്നെ പേഴ്സണല്‍ ചോയ്സ് എന്നൊരു സംഭവമുണ്ടല്ലോ. അതുകൊണ്ട് നമുക്കെന്താ കാര്യം എന്നു തോന്നി. ഹലാല്‍ ബോര്‍ഡ് തൂക്കാമെങ്കില്‍ നോ ഹലാലും ആവാമല്ലോ. പക്ഷേ കഴിഞ്ഞ ദിവസത്തെ സംഭവം കണ്ടതോടെ ഉറപ്പിച്ചു അവര്‍ ഭൂലോക ഫ്രോഡെന്ന് !

എഫ് ബി സൗഹൃദങ്ങള്‍ പലരും ആ സ്ത്രീക്കായി ഐക്യദാര്‍ഢ്യം നല്കുന്നത്. കണ്ടപ്പോള്‍ സഹതാപം തോന്നി. അല്ലെങ്കിലും പലര്‍ക്കും രാഷ്ട്രീയം മാത്രമാണല്ലോ മെയിന്‍ . നകുലന്‍, ബിനോജ് എന്ന പേരൊക്കെ ജിഹാദികളാവുന്നത് കാണാന്‍ എന്താ രസം! സ്വന്തം കടയിലെ ഗുണ്ട വെട്ടിപരിക്കേല്പ്പിച്ച ആ യുവാക്കള്‍ കേസ് കൊടുക്കുന്നതിനു മുന്നേ കേസ് കൊടുക്കാന്‍ കാണിച്ച അതിബുദ്ധി! പിന്നീട് അവശത അനുഭവിക്കലുമായി ലൈവോട് ലൈവ് !

പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രി മാറ്റം എന്ന നാടകം. അതിനിടയില്‍ പോര്‍ക്ക്, ജിഹാദികള്‍ എന്ന സ്ഥിരം നമ്ബര്‍ . അത് മാത്രം കണ്ട് ആ ഉഡായിപ്പ് ഏറ്റുപ്പിടിച്ച്‌ സപ്പോട്ട കൊടുക്കാന്‍ കുറേയെണ്ണം. എന്തായാലും CCTV തെളിവുകള്‍ സംസാരിച്ചു ! ബോധമുള്ളവര്‍ സത്യം തിരിച്ചറിഞ്ഞു ! കഥ മെനയലിനും വിദ്വേഷ പ്രചരണത്തിനും ഗുണ്ടായിസത്തിനും പിടിച്ച്‌ അകത്തിടണം ഈ സ്ത്രീയെ.

എജ്ജാതി ക്രിമിനല്‍ മൈന്‍ഡഡ് ആളുകളാണ് നമുക്ക് ചുറ്റിലും അല്ലേ ? A fraud is always a fraud!



Post a Comment

0 Comments