പാവയ്ക്ക കഴിക്കാന്‍ മടിയുളളവരാണ് നമ്മളില്‍ പലരും. പക്ഷേ ഒന്ന് ശ്രമിച്ചാല്‍ നല്ല രുചികരമായ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാന്‍ കഴിയും.ഇതുണ്ടെങ്കില്‍ പിന്നെ ചോറുണ്ണാന്‍ വേറൊന്നും വേണ്ട. രുചികരമാണെന്ന് മാത്രമല്ല ആരോഗ്യകരവുമാണ്. പാവയ്ക്ക കഴിക്കാന്‍ മടിയുളളവരെകൊണ്ട് നല്ല രുചിയോടെ കഴിപ്പിക്കാന്‍ ഈ രീതിയില്‍ ഒന്ന് തയാറാക്കി നോക്കൂ...
ചേരുവകള്‍
പാവയ്ക്ക- 1/2 കി.ഗ്രാം
സവാള- 2 എണ്ണം
മുളകുപൊടി- ആവശ്യത്തിന്
കടുക്- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
പാവയ്ക്ക ചെറുതായി അരിഞ്ഞ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് വയ്ക്കാം. ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്ബോള്‍ കടുകിട്ട് പൊട്ടിച്ച് പാവയ്ക്ക വറുക്കാം. നന്നായി മൊരിഞ്ഞ് വരുമ്ബോള്‍ അരിഞ്ഞ് വെച്ച സവാള കൂടി ചേര്‍ത്ത് വറുക്കാം. പാന്‍ അടച്ച് വെച്ച് ഇടത്തരം തീയില്‍ നന്നായി ഇളക്കിയെടുത്ത് കറിവേപ്പില കൂടി ചേര്‍ത്ത് വിളമ്ബാം. പാവയ്ക്കയും സവാളയും ഒരുമിച്ച് ഇട്ടാല്‍ സവാള വേഗം കരിഞ്ഞ് പോകും. അതുകൊണ്ടാണ് പാവയ്ക്ക നന്നായി മൊരിഞ്ഞ് വന്ന ശേഷം മാത്രം സവാള ചേര്‍ക്കുന്നത്. വേണമെങ്കില്‍ സവാളയുടെ കൂടെ ഒരല്‍പ്പം ഉപ്പ് കൂടി ചേര്‍ക്കാം.
0 Comments