കൊക്കയാറില്‍ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

 


കോട്ടയം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃതേേദഹങ്ങള്‍ കണ്ടെടുത്തു.

കൂട്ടിക്കലില്‍ മാത്രം പതിനൊന്നുപേര്‍ മരിച്ചു. കൂട്ടിക്കല്ലില്‍ ഇന്ന് എട്ടുപേരുടൈ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ കുട്ടികള്‍ ഉള്‍പ്പെട എട്ടുപേരെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന തൈരച്ചിലിലേക്ക് ഡോഗ് സ്്ക്വാഡും എത്തിയിട്ടുണ്ട്.


മഴയുടെ ശക്തി കുറഞ്ഞു

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.


യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂറില്‍ 115.5 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരളത്തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Post a Comment

0 Comments