ലഖ്നോ: യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി. യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ല, സ്ത്രീകളും കര്‍ഷകരും അഭിഭാഷകര്‍ പോലും സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
‘നീതിന്യായ നിയമസംവിധാനം ജനാധിപത്യത്തിന്‍റെ അവിഭാജ്യഘടകമാണ്. ഷാജഹാന്‍പൂരില്‍ പട്ടാപ്പകല്‍ കോടതി പരിസരത്തെ അഭിഭാഷകന്‍റെ ദാരുണ കൊലപാതകം ആരും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നു. യു.പിയില്‍ ഇന്ന് ആരും സുരക്ഷിതരല്ല -സ്ത്രീകളും കര്‍ഷകരും മാത്രമല്ല, അഭിഭാഷകരും’, പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഷാജഹാന്‍പൂരില്‍ ജില്ലാ കോടതി സമുച്ചയത്തിനുള്ളില്‍ വെച്ച് അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെയാണ് സംഭവത്തിൽ പ്രിയങ്കയുടെ പ്രതികരണം പുറത്തു വന്നത്. കോടതിയുടെ മൂന്നാം നിലയില്‍ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തിരുന്നു.
0 Comments