ചെന്നൈ: നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകള്‍ മാറ്റി നല്‍കമമെന്നും ആവശ്യപ്പെട്ട് അന്ധനായ വയോധികന്റെ അപേക്ഷ.കൃഷ്ണഗിരി കളക്ടര്‍ ഓഫീസിലാണ് പരാതിയുമായി വയോധികന്‍ എത്തിയത്. 65000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് വയോധികന്റെ കൈവശമുള്ളത്.
ചിന്നക്കണ്ണ് എന്നയാളാണ് അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഭിക്ഷാടനം നടത്തി ലഭിച്ച തുകയാണ് അദ്ദേഹത്തിന്റെ കയ്യിലൂള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ഇയടുത്താണ് സമ്ബാദ്യത്തെ കുറിച്ച് ഓര്‍മ വന്നത്. തന്റെ ജീവിതത്തിലുടനീളം ആകെ സമ്ബാദിച്ച തുകയാണിതെന്നും വാര്‍ധക്യത്തിലേക്ക് ഇതുമാത്രമേ കരുതിയിട്ടുള്ളൂവെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു.
ന്യൂസ് 18 റിപ്പോര്‍ട്ട് പ്രകാരം അഞ്ചാമത്തെ വയസിലാണ് ഇദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടത്. പിന്നീട് ഭിക്ഷ യാജിച്ച് തനിച്ച് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അസുഖ ബാധിതനായി നാല് വര്‍ഷത്തിന് ശേഷം സമ്ബാദ്യത്തെ കുറിച്ച് ഓര്‍മവന്നു. എന്നാല്‍ അത് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരോധിച്ചതായി അറിഞ്ഞു. രോഗബാധിതനായി കിടക്കുമ്ബോള്‍ പണത്തെ കുറിച്ച് മറന്നുപോയതാണെന്നും ഇദ്ദേഹം അപേക്ഷയില്‍ പറയുന്നു.
0 Comments