മോഹൻലാൽ നായകനായി എത്തിയ ദേവാസുരം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് നെപ്പോളിയൻ. ചിത്രത്തിലെ നായക കഥാപാത്രത്തോടൊപ്പം തന്നെ ജനപ്രീതി ആർജിക്കുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്ത വില്ലൻ കഥാപാത്രം ആയിരുന്നു മുണ്ടക്കൽ ശേഖരൻ.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായി നെപ്പോളിയനെ അന്ന് നിർദ്ദേശിച്ചിരുന്നത് മോഹൻലാൽ തന്നെയായിരുന്നു. ദേവാസുരത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം നാല് ഭാഷകളിൽ ആയി ഏകദേശം നൂറിലധികം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. ഒരു നടൻ എന്നതിനേക്കാൾ ഉപരി രാഷ്ട്രീയ പ്രവർത്തകൻ, മൻമോഹൻ സിന്ധ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിസഭയിലെ അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ ഫലിപ്പിച്ച് കഴിഞ്ഞു.
നെപ്പോളിയൻ ദുരൈ സ്വാമി എന്ന നെപ്പോളിയൻ പ്രമുഖ ബിസിനസ്മാനും ആണെന്നത് അതികം ആർക്കും അറിയാത്ത സത്യമാണ്. കുടുംബമായി അമേരിക്കയിൽ സ്ഥിരമാക്കിയിരിക്കുന്ന നെപ്പോളിയന് രണ്ട് ആൺമക്കളാണ്. ഭാര്യ ജയ സുധ. മൂത്തമകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്തമകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്. മലയാളത്തിൽ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ താരം അമേരിക്കയിൽ ഒരു കോടീശ്വരൻ ആണെന്ന് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.താരത്തിന്റെ കൊട്ടാരസമാനമായ വീട് കണ്ട് ഇപ്പോൾ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. 12000 സ്ക്വയർ ഫീറ്റിൽ തീർത്ത വീട് മകൻറെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിയാണ് പണിഞ്ഞിരിക്കുന്നത്.
വീട്ടിൽ ധനുഷിന് പ്രത്യേക കിടപ്പുമുറി ഉണ്ടെങ്കിലും അവൻ തന്റെ കിടപ്പമുറിയിലാണ് തങ്ങുന്നതെന്ന് നെപ്പോളിയൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു. വീട്ടിൽ മകനുവേണ്ടി പ്രത്യേകം കിടക്ക വരെയുണ്ട്. മകന് സുഖമായി ഉറങ്ങാൻ വേണ്ടിയാണ് അത്യാധുനിക കിടക്ക വാങ്ങിയത് എന്നും അതിൽ ഫിസിയോ തെറാപ്പിയ്ക്കുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. മകനുവേണ്ടി വീട് പണിതു എന്നല്ല അവനുവേണ്ടി ഈ വീട് താൻ കൊത്തിയെടുത്തു എന്ന് പറയുന്നതാകും ശരിയെന്നും അദ്ദേഹം പറയുന്നു. അത്യാധുനിക ഹൈടെക് രീതിയിലാണ് വീടിന്റെയും ഉപകരണങ്ങളുടെയും നിർമ്മാണം. മൂന്നു നിലകളുള്ള വീട്ടിൽ തന്റെ മകന് ബുദ്ധിമുട്ടില്ലാതെ ഓരോ നിലയിലേക്കും എത്താൻ പ്രത്യേക ഗിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതിനുപുറമേ സിമ്മിംഗ് പൂളിൽ ഒരു പ്രത്യേക ചെറിയ ലിഫ്റ്റ് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. വീട്ടിൽ വാഹനങ്ങളായി ബെൻസും ടെസ്‌ല ഉണ്ടെന്ന് പറഞ്ഞ നെപ്പോളിയൻ തന്റെ മക്കൾക്ക് വെവ്വേറെ കാറുകൾ വാങ്ങി എന്ന് വ്യക്തമാക്കുന്നു. താരത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു ടൊയോട്ട കാറും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച വാനുമുണ്ട്. വീടിൻറെ താഴത്തെ നിലയിൽ ഒരു വൈൻ നിലവറയും ഒരുക്കിയിരിക്കുന്നു. ഇവയ്ക്ക് പുറമേ വീടിൻറെ മറ്റൊരു പ്രത്യേകത വീടിനുള്ളിൽ തന്നെ ബാസ്കറ്റ്ബോൾ കോർട്ട് ഉണ്ടെന്നാണ്. യഥാർത്ഥ ബാസ്ക്കറ്റ്ബോൾ കോർട്ട് വീടിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ ബാസ്ക്കറ്റ്ബോൾ കളിക്കാരൻ ആയതിനാലും മകന് അതിൽ താല്പര്യം ഉള്ളതിനാലും ആണ് താൻ ഇങ്ങനെ വീട്ടിൽ പണിതതെന്ന് നെപ്പോളിയൻ വ്യക്തമാക്കുന്നു. എന്തുതന്നെയായാലും താരത്തിന്റെ രാജകീയ ജീവിതം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.
0 Comments