ഒടുവിൽ സഹികെട്ട് കഴുതേ പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ എന്ന് നമിത പ്രമോദിനോട് ലാൽ ജോസ് പരസ്യമായി പറഞ്ഞു: സംഭവം ഇങ്ങനെ


 ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിതാ പ്രമോദ്. മികച്ച ഒരു നർത്തകി കൂടിയായ നമിത പ്രമോദ് ബാല താരമായി മനിസ്‌ക്രീൻ എത്തുകയും അവിടെ നിന്നും സിനിയിലേക്ക് എത്തുകയും ആയിരുന്നു.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ ആയിരുന്നു നമിതയുടെ മിനി സ്‌ക്രീനിലേക്ക് ഉള്ള അരങ്ങേറ്റം.അന്തരിച്ച് സംവിധായകൻ രാജേഷ്പിള്ള സംവിധാനം ട്രാഫിക് എന്ന സിനിമയിലൂടെ ആയിരുന്നു നമിതയുടെ സിനിമാ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിൽ നടൻ റഹ്മാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടായിരുന്നു നമിത എത്തിയിരുന്നത്.




Follow Us on Google NewsFollow us on Google news



അതിന് ശേഷം നിവിൻ പോളിയെ നായകൻ ആക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായികയായി നമിത എത്തി. പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങൾ ആയിരുന്നു.


Also Read

പ്രിയപ്പെട്ട അമ്മയ്ക്ക് ഒരുപാട് ആശംസകളുമായി മീനാക്ഷി, കാവ്യയുടെ ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍


ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരസംഭവം, ചാക്കോച്ചന്റെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ധ്യാൻ ശ്രീനിവാസന് ഒപ്പം അടി കപ്യാരേ കൂട്ടമണി, ഫദദ് ഫാസിലിന് ഒപ്പം റോൾ മോഡൽസ്, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തുടങ്ങി പിന്നീട് നമിതയ്ക്ക് ലഭിച്ചത് എല്ലാം വമ്പൻ സിനിമകൾ ആയിരുന്നു.


മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലം നമിത തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. അതേ സമയം 2020ൽ റിലീസ് ചെയ്ത അൽ മല്ലുവാണ് നമിത പ്രമോദിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഇപ്പോഴിതാ നമിത നായികയായ ഈശോ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.




നാദിർഷ സംവിധാനം ചെയ്ത ഈശോയിൽ ജയസൂര്യ ആണ് നായകൻ ആയി എത്തുന്നത്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ നമിത പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.


ബിഹൈൻഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ആണ് നമിത പ്രമോദ് പഴയകാല കഥ പറഞ്ഞ് എത്തിയത്. സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെ കുറിച്ച് ആയിരുന്നു നമിതയുടെ തുറന്നു പറച്ചിൽ വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം.




സിനിമയിലെ ഒരു ഗാന രംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു. ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട് പാട്ടിനിടക്ക്.


Also Read

അമ്മയുടെ മരണം തളര്‍ത്തി, പിന്നാലെ മറ്റൊരു വിവാഹം കഴിച്ച് അച്ഛന്‍ മാറി താമസിച്ചു, വളര്‍ന്നത് അമ്മാവന്റെ വീട്ടില്‍, ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് ഹരീഷ് കണാരന്‍


എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. ക്യാമറ വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്ക് അറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്. കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ, എന്ന് മൈക്കിൽ കൂടെ പറഞ്ഞു.




ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെ ആയിരിക്കും പറയുന്നത്. പക്ഷെ ഞാൻ നോക്കുന്നത് അതല്ല എല്ലാവരും കേൾക്കുന്നുണ്ട് എന്നും നമിത വെളിപ്പെടുത്തുന്നു.


ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ നമിത പ്രമോദ് ആയിരുന്നു നായിക. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണ് നേടിയത്.

Post a Comment

0 Comments