കൊച്ചി: ട്രാന്‍സ്‌ജന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനിനു മുന്നില്‍ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്.
പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
'സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കില്‍ അത്രമാത്രം അവള്‍ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേള്‍ക്കാന്‍ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം', താഹിറയുടെ മരണത്തെക്കുറിച്ച് ട്രാന്‍സ് ആക്ടിവിസ്റ്റായ സീമ വിനീത് ഫേസ്‌ബുക്കില്‍ കുറിച്ചു.
0 Comments