പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും കുറഞ്ഞ് വരുന്നതിന്റെ കാരണങ്ങള്‍; പഠനം പറയുന്നത്

 


പരിസ്ഥിതിയിലെ രാസവസ്തുക്കളുടെ സാന്നിധ്യവും (Chemical) ജീവിതശെെലിയില്‍ മാറ്റങ്ങളും പുരുഷന്മാര്‍ക്കിടയില്‍ ബീജത്തിന്റെ ​ഗുണനിലവാരത്തെ (Sperm) ബാധിക്കുന്നതായി യുഎസ് പഠനം.അത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ബാധിക്കുകയും പ്രത്യുല്‍പാദനത്തെ പ്രതികൂലമായി (reproductive function) ബാധിക്കുകയും ചെയ്യാമെന്നും വിര്‍ജീനിയ സര്‍വകലാശാലയിലെ യൂറോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. റയാന്‍ പി. സ്മിത്ത് പറഞ്ഞു.

യുഎസില്‍ എട്ടില്‍ ഒരു ദമ്ബതികള്‍ വന്ധ്യത പ്രശ്നം നേരിടുന്നതായി 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്' വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഇടയ്ക്കിടെ ബീജ പരിശോധന നടത്തുന്നത് നല്ലതാണെന്നും പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറഞ്ഞാല്‍ ചികിത്സ ചെയ്യണമെന്നും ഡോ. റയാന്‍ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണളില്‍ Evidence for Decreasing Quality of Semen During Past 50 Years എന്ന പേരിലുള്ള പഠനത്തില്‍ വന്ധ്യതയെ കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണത്തില്‍ ആഗോളതലത്തില്‍ 50 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ പഠനത്തില്‍ പറയുന്നുണ്ടെന്നും ഡോ. റയാന്‍ പറഞ്ഞു.

1973 നും 2011 നും ഇടയില്‍ ലോകമെമ്ബാടുമുള്ള പുരുഷന്മാരില്‍ ബീജത്തിന്റെ സാന്ദ്രതയില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെ കുറവുണ്ടായതായി തുടര്‍ന്നുള്ള പഠനങ്ങളും പ്രാഥമിക കണ്ടെത്തലുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതും പ്രത്യുല്‍പാദനത്തെ ബാധിക്കുന്നതുമായ രാസവസ്തുക്കള്‍ ചുറ്റുമുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതിന് കാരണമാകുന്ന പ്രത്യേക രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ പരിസ്ഥിതിയിലെ രാസവസ്തുക്കള്‍ പരിശോധിച്ചവെന്നും ഡോ. റയാന്‍ പറഞ്ഞു. കീടനാശിനികള്‍, വിഷവാതകങ്ങള്‍, മറ്റ് സിന്തറ്റിക് വസ്തുക്കള്‍ തുടങ്ങിയവ പ്രത്യുല്‍പാദന പ്രവര്‍ത്തനത്തെ ബാധിക്കുകയും ഹോര്‍മോണ്‍ ബാലന്‍സിനെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റിറോണും ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ഒന്നിലധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വായു മലിനീകരണവും ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലാപ്‌ടോപ്പുകളില്‍ നിന്നുമുള്ള റേഡിയേഷനുകള്‍ ബീജങ്ങളുടെ എണ്ണം കുറയ്ക്കുക, ബീജങ്ങളുടെ ചലനശേഷിയെ ബാധിക്കുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments